Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിലെ എക്സൈസി​െൻറ​...

ജില്ലയിലെ എക്സൈസി​െൻറ​ പ്രവർത്തനങ്ങളിൽ അതൃപ്തി​; ഉദ്യോഗസ്ഥർക്ക് വിമർശനം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ എക്സൈസി​െൻറ പ്രവർത്തനങ്ങളിൽ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിന് അതൃപ്തി. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേസുകൾ എടുക്കുന്നത് ആലപ്പുഴയിൽ വളരെ കുറവാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പിടിക്കുന്ന കേസുകൾ വളരെ ചുരുക്കം. മെഡിക്കൽഷോപ്പുകളിൽനിന്നും മറ്റും ലഭിക്കുന്ന ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നതിൽ വളരെ പിന്നിലാണ്. കഞ്ചാവ് കഴിഞ്ഞവർഷം 63 കിലോ മാത്രമാണ് പിടികൂടാനായത്. പാലക്കാടും തിരുവനന്തപുരവും കണ്ണൂരും ഇതിനേക്കാളും ഇരട്ടി കഞ്ചാവ് പിടികൂടി. 3000 അബ്കാരി കേസുകളെ രജിസ്റ്റർ ചെയ്തിട്ടുള്ളു. ഇത് തൃപ്തികരമല്ല. പത്തുവർഷം മുമ്പ് സ്പിരിറ്റ് കേസുകൾക്കെതിരെ സ്പെഷൽ ഐ.ജിയായി താൻ ആലപ്പുഴയിൽ പ്രവർത്തിച്ചപ്പോൾ ഒട്ടേറെ കേസുകളാണ് പിടിച്ചത്. മാവേലിക്കര, കായംകുളം, നൂറനാട് എന്നിവിടങ്ങളിൽ സ്പിരിറ്റ് പിടികൂടിയിരുന്നു. 6000 പുകയില കേസുകൾ മാത്രം. പ്രവർത്തനം തൃപ്തികരമല്ലെന്നും ശക്തപ്പെടുത്തണമെന്നും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കരുതെന്നും കമീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഹോംകോ വാഹനത്തിൽ മദ്യം കടത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൂർത്തിയായതിനുശേഷം കാര്യങ്ങൾ പറയാമെന്നും കമീഷണർ പറഞ്ഞു. വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; ചെറുകിട വ്യവസായികൾ പ്രതിഷേധിച്ചു ആലപ്പുഴ: വ്യവസായ വകുപ്പി​െൻറ അനാസ്ഥക്കിരയായി വേളി വ്യവസായ എസ്റ്റേറ്റിലെ ഉടമ തൃശൂർ സ്വദേശി ഇ.പി. സുരേഷ്കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.എസ്.എസ്.ഐ.എഫ് (കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രി ഫെഡറേഷൻ), കെ.എസ്.എസ്.ഐ.എ (കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രി അസോസിയേഷൻ) ജില്ല കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധിച്ചു. വെള്ളക്കിണറിന് സമീപമുള്ള ജില്ല വ്യവസായ കേന്ദ്രത്തിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. തൃശൂരിലേക്ക് ആലപ്പുഴ വഴി കടന്നുപോയ മൃതദേഹത്തിൽ ചെറുകിട വ്യവസായികൾ പുഷ്പചക്രം സമർപ്പിച്ച ശേഷമായിരുന്നു പ്രതിഷേധം തുടങ്ങിയത്. ജില്ല വ്യവസായ കേന്ദ്രത്തി​െൻറ കവാടത്തിന് മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ എച്ച്. ഹരിലാൽ, ഷിബു ശ്രീധരൻ, നിസാർ കൊണ്ടോട്ടി, പി.ജെ. കുര്യൻ, ജെ. അക്ഷയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്രമസമാധാനം ഉറപ്പാക്കാനായി പൊലീസും സ്ഥലത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രതിഷേധത്തി​െൻറ ഭാഗമായായിരുന്നു ചെറുകിട വ്യവസായികൾ സംഘടിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story