Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:26 AM GMT Updated On
date_range 6 April 2018 5:26 AM GMTമൈക്രോ ഫിനാന്‍സ്: വിജിലൻസ് ഒാഡിറ്റ് രേഖകൾ പരിശോധിക്കാതിരുന്നതെന്തെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിെൻറ മൈക്രോ ഫിനാന്‍സ് ഇടപാടിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഒാഡിറ്റ് രേഖകൾ വിജിലൻസ് പരിശോധിക്കാതിരുന്നത് നിരാശജനകമെന്ന് ഹൈകോടതി. കേസ് അന്വേഷണത്തിെൻറ ഭാഗമായി അക്കൗണ്ട്സ് ജനറലിെൻറയും ലോക്കല്‍ ഫണ്ട് ഓഡിറ്റിെൻറയും റിപ്പോർട്ടുകള്‍ പരിശോധിച്ചിട്ടില്ലെന്ന് നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയപ്പോഴാണ് കോടതിയുടെ വാക്കാൽ നിരീക്ഷണമുണ്ടായത്. പണം വകമാറ്റിയെന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് കേസിന് ആധാരമെന്നിരിെക്ക എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തില്‍ പിഴവ് വന്നതെന്ന് കോടതി ചോദിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതിയും പിന്നാക്ക വികസന കോര്‍പറേഷന്‍ എം.ഡിയുമായിരുന്ന നജീബ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യക്തികള്‍ ആരെന്ന് നോക്കാതെ വസ്തുതകളില്‍ ഊന്നി വേണം അന്വേഷണം നടത്താെനന്ന് കോടതി അഭിപ്രായപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടുകള്‍ പരിശോധിച്ചും അന്വേഷണം നടത്തിയും വ്യക്തമായ തെളിവുകള്‍ ചൊവ്വാഴ്ച സമര്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ച കോടതി കേസ് അന്ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Next Story