Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്ഘാടനം കഴിഞ്ഞ് ഒന്നര...

ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം: ബ്രഹ്മപുരത്തെ പൊതുശ്മശാനം തുറന്നില്ല

text_fields
bookmark_border
പള്ളിക്കര: ലക്ഷങ്ങൾ മുടക്കി ബ്രഹ്മപുരത്ത് നിർമിച്ച പൊതുശ്മശാനം തുറന്നുകൊടുക്കാനായില്ല. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും നിർമാണം പ്രാരംഭ ഘട്ടത്തിലാണ്. മൃതദേഹം ദഹിപ്പിക്കാൻവേണ്ടി സ്ഥാപിച്ച യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന് കീഴിൽ ബ്രഹ്മപുരത്ത് സ്ഥലം കണ്ടെത്തി ശ്മശാനം നിർമാണം ആരംഭിച്ചത്. ഒന്നര വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് ഹൈന്ദവ ശ്മശാന സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. പൊതുശ്മശാനത്തി​െൻറ പേരിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി 28 ലക്ഷം രൂപ സംഭാവന നൽകി. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട്-പുത്തൻകുരിശ്, മഴുവന്നൂർ പഞ്ചായത്തുകൾക്ക് കീഴിൽ നിലവിൽ പൊതുശ്മശാനം ഇല്ല. തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story