Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 11:12 AM IST Updated On
date_range 5 April 2018 11:12 AM ISTവൈദിക സമിതിക്കും പാസ്റ്ററൽ കൗൺസിലിനുമെതിരെ ഒരു വിഭാഗം വൈദികർ
text_fieldsbookmark_border
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി രൂപവത്കരിച്ചതാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയും പാസ്റ്ററല്‍ കൗണ്‍സിലുമെന്ന് ഒരു വിഭാഗം വൈദികർ. രണ്ടിലും വിമതരെ മാത്രമാണ് ഉൾെപ്പടുത്തിയതെന്നും സിനഡിന് നൽകിയ നിവേദനത്തിൽ പറയുന്നു. മാർ ജോർജ് ആലഞ്ചേരിയെ സ്ഥാനത്യാഗം ചെയ്യിക്കുകയെന്ന ഉദ്ദേശ്യമേ വിമത വൈദികർക്കുള്ളൂ. വൈദികരിൽ പലരെയും ആസൂത്രിതമായി മാറ്റിനിർത്തി വൈദിക സമിതി രൂപവത്കരിച്ചപ്പോൾ അൽമായരിൽ ഒരു വിഭാഗത്തെ നിസ്സാര കാരണം ചൂണ്ടിക്കാട്ടി ഒഴിവാക്കിയതായും നിവേദനത്തിൽ പറയുന്നു. എല്ലാ വൈദികരുടെയും പിന്തുണ അവകാശപ്പെട്ട് അവർ സിനഡിന് നൽകിയ നിവേദനം വ്യാജമാണ്. ആർച്ച് ഡയോഷ്യൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി (എ.എം.ടി) എന്ന സംഘടനയുടെ മറവിലാണ് വൈദികർ കർദിനാളിനെതിരെ പ്രതിഷേധം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. എ.എം.ടിക്ക് പിന്നിൽ സഹായമെത്രാന്മാരാണ്. എ.എം.ടിയെ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചതും വക്കീലിനെ ഏർപ്പെടുത്തിയതും വിമതവൈദികരാണ്. ഹൈകോടതി സിംഗിൾ െബഞ്ചിൽനിന്ന് കർദിനാളിനെതിരെ ദോഷകരമായ പരാമർശങ്ങളുണ്ടായത് ഇൗ സാഹചര്യത്തിലാണ്. അതിരൂപതയിൽ നടന്ന കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാൻ സിനഡ് മെത്രാന്മാർക്ക് കഴിഞ്ഞില്ലെന്നതാണ് ദുഃഖകരം. കർദിനാളിനെതിരെ ഒരു പറ്റം വൈദികർ ഏതാനും അൽമായരെ കൂട്ടുപിടിച്ച് നടത്തുന്ന അനാരോഗ്യപ്രവണതകൾ തുറന്നുകാട്ടാൻ ഒേട്ടറെ വൈദികരും വിശ്വാസികളും തയാറാണെങ്കിലും അത് സഭക്ക് ക്ഷീണം വരുത്തുമെന്നതിനാലാണ് നിയന്ത്രണം പാലിക്കുന്നതെന്ന് നിവേദനത്തിൽ പറയുന്നു. നിവേദനത്തിൽ, അത് സമർപ്പിക്കുന്ന വൈദികരുെട പേരുവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story