Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 11:17 AM IST Updated On
date_range 3 April 2018 11:17 AM ISTകായംകുളം സപ്ലിമെൻറ്
text_fieldsbookmark_border
ലോക ചിത്രകലക്ക് മാതൃകയായി മലയാളിയുടെ ചിത്രകല സങ്കേതം ചിത്രകലയുടെ ആചാര്യൻ രാജാ രവിവർമ മരണത്തിന് കീഴടങ്ങുമ്പോൾ മലയാളിയുടെ ചിത്രകല സങ്കൽപം ചുവർച്ചിത്രങ്ങളും ധൂളീ ചിത്രങ്ങളുമായിരുന്നു. ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും ചുവരുകളിൽ വരച്ചിരുന്ന ചുവർച്ചിത്രങ്ങൾ സാധാരണക്കാരന് കാഴ്ചയുടെ വേലിക്കെട്ടുകൾക്കപ്പുറമായിരുന്നു. അനുഷ്ഠാനത്തിെൻറ ഭാഗമായ ഇത്തരം ചിത്രങ്ങൾ മായ്ച്ചുകളയുകയും ചെയ്തിരുന്നു. 1906ൽ ആയിരുന്നു ഈ വിശ്വവിഖ്യാത ചിത്രകാരെൻറ അന്ത്യം. രവിവർമയുടെ മകൻ രാമവർമ മുംബൈയിൽനിന്ന് പഠനം പൂർത്തിയാക്കി അമ്മ വീടായ മാവേലിക്കരയിൽ എത്തുന്നതോടെയാണ് ചിത്രകല പ്രതിഭകളുടെയും ആസ്വാദകരുടെയും സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമാകുന്നത്. രവി വിലാസ് കൊട്ടാരത്തിൽ സ്റ്റുഡിയോ ആരംഭിച്ച് എണ്ണച്ചായ രചന ആരംഭിച്ചു രാമവർമ. ഇത് കേട്ടറിഞ്ഞ് ആസ്വദിക്കാൻ ഒട്ടേറെ പേർ എത്തി. അത് അദ്ദേഹത്തിന് പെയിൻറിങ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായി. 1915ൽ പിതാവിെൻറ പേരിൽ സ്കൂൾ ആരംഭിച്ചു. നാലുവർഷം പഠനം പൂർത്തിയാക്കിയവർക്ക് മദിരാശി സർക്കാറിെൻറ സാങ്കേതിക പരീക്ഷ വിഭാഗവുമായി സഹകരിച്ച് യോഗ്യത പത്രം നൽകി. കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു. രാമവർമക്ക് ഒരു ഉപാധി മാത്രമെ ഉണ്ടായിരുന്നുള്ളൂ. സ്ഥാപനം പിതാവിെൻറ പേരിൽ നിലനിൽക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ കീഴിൽനിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലായ രവിവർമ പെയിൻറിങ് സ്കൂൾ പിന്നീട് ഇന്നത്തെ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് ആയി. ആദ്യഘട്ടത്തിൽ ചിത്രകലയും ശിൽപകലയുമായിരുന്നു വിഷയമെങ്കിലും ഇന്ന് എല്ലാ വിഷയങ്ങൾക്കും ബിരുദപഠനം നടത്തുന്ന സ്ഥാപനമാണിത്. സർക്കാർ ഏറ്റെടുത്തശേഷം ആദ്യ സൂപ്രണ്ട് രവിവർമയുടെ അനന്തരവൻ ഡാപ്പാ തിരുമേനി എന്ന കേരളവർമയായിരുന്നു. ശിൽപി കൊല്ലം ശേഖർ അധ്യാപകനായിരുന്നു. അദ്ദേഹത്തിെൻറ സൃഷ്ടിയാണ് കോളജിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന രവിവർമ ശിൽപം. അന്നത്തെ ഗവർണർ പിന്നീട് രാഷ്ട്രപതിയായ വി.വി. ഗിരിയായിരുന്നു അനാച്ഛാദകൻ. നൂറുവർഷം തികയുന്ന 2015ലാണ് ലളിതകലയിലെ ബിരുദാനന്തര ബിരുദ തല കോഴ്സുകൾക്ക് രാജാ രവിവർമ സെൻറർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് ആരംഭിക്കുന്നത്. ഇവിടെ പെയിൻറിങ്, ആർട്സ്, ഹിസ്റ്ററി വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളാണുള്ളത്. ദേശീയതലത്തിൽ പ്രശസ്തരായ കലാ പണ്ഡിതൻമാരാണ് പാഠ്യക്രമങ്ങൾ തയാറാക്കിയത്. നാഷനൽ അക്രഡിറ്റേഷൻ ആൻഡ് അസസ്മെൻറ് കൗൺസിൽ അംഗങ്ങൾ ഇവിടം സന്ദർശിച്ച് സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗ്രാഫിക് ആൻഡ് കമ്യൂണിക്കേഷൻ ഡിസൈൻ, മ്യൂറൽ പെയിൻറിങ്, സ്കൾപ്ചർ ആൻഡ് സിറാമിക്, മ്യൂസിയോളജി എന്നീ കോഴ്സുകൾ ആരംഭിക്കാനും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ ലോക ചിത്രകലക്ക് തന്നെ ഈ കലാകേന്ദ്രം മാതൃകയാകും എന്ന കാര്യത്തിൽ സംശയമില്ല. -സുധീർ കട്ടച്ചിറ രാമവർമ ചിത്രകലയുടെ ആചാര്യൻ രാജാ രവിവർമയുടെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ പൂരുരുട്ടാതി തിരുനാൾ തമ്പുരാട്ടിയുടെയും അഞ്ച് മക്കളിൽ രണ്ടാമൻ. എണ്ണച്ചായം ഉപയോഗിച്ച് ചിത്രങ്ങൾ ജീവൻ തുടിക്കുന്നതാക്കുന്നതിൽ അസാമാന്യ കഴിവ്. വെളിച്ചവും നിഴലും എന്ന ചിത്രഭാഷ വിസ്മയമാക്കിയ കലാകാരൻ. ആർട്ടിസ്റ്റ് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന രാമവർമ അച്ഛെൻറ മരണശേഷം അമ്മയുടെ കൊട്ടാരത്തിലെത്തി. ആർട്ടിസ്റ്റ് ജോലികൾ ചെയ്യുന്ന ശ്രീകൃഷ്ണ ഫോട്ടോസ് എന്ന സ്ഥാപനവും പിന്നീട് അച്ഛൻ രാജാ രവിവർമയുടെ പേരിൽ ചിത്രകല പഠന കേന്ദ്രവും ആരംഭിച്ചു. ചിത്രവിവരണം എ.പി 100 -മാവേലിക്കരയിലെ രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് എ.പി 101 -രാജാ രവിവർമ സെൻറർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story