Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായംകുളം സപ്ലിമെൻറ്​

കായംകുളം സപ്ലിമെൻറ്​

text_fields
bookmark_border
'അശ്വമേധം' പിറവിയെടുത്തത് നൂറനാട് െലപ്രസി സാനറ്റോറിയം ഗ്രന്ഥശാലയിൽ കുഷ്ഠരോഗം ബാധിച്ചവരെ എന്തിനാണ് അകറ്റി നിർത്തുന്നതെന്ന സന്ദേശമുയർത്തി സമൂഹ മനഃസാക്ഷിയെ ചിന്തിപ്പിച്ച തോപ്പിൽ ഭാസിയുടെ 'അശ്വമേധം' എന്ന നാടകം രൂപംകൊണ്ടത് നൂറനാട് െലപ്രസി സാനറ്റോറിയത്തിലെ ഗ്രന്ഥശാല ഇടനാഴികകളിലാണ്. രോഗം ബാധിച്ചവരെ ജീവിത പരിസരങ്ങളിൽ നിന്ന് ആട്ടിപ്പായിച്ചിരുന്ന കാലഘട്ടത്തിൽ അവരോടൊപ്പം ഇടപഴകി, അവരുടെ സ്വപ്നങ്ങളും ദുഃഖങ്ങളും ചോദ്യങ്ങളും അക്ഷരങ്ങളിലൂടെ, രംഗാവിഷ്കാരത്തിലൂടെ ഉയർത്തിയ തോപ്പിൽ ഭാസി ഈ ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായിരുന്നു. ശരീരവും മോഹങ്ങളും മുരടിച്ചവർക്ക് വായനയുടെ മധുരം പകർന്ന് നൽകിയ ഈ െലപ്രസി സാനറ്റോറിയം ഗ്രന്ഥശാല ഇന്ന് അധികൃതരുടെ അവഗണനയിലാണ്. മധ്യതിരുവിതാംകൂറിലെ 67 വർഷം പിന്നിട്ട ഈ ഗ്രന്ഥശാല സംരക്ഷണമില്ലാതായിട്ട് വർഷങ്ങളായി. ഇരുപത്തൊന്നായിരത്തിൽപരം പുസ്തകങ്ങളാണ് ഗ്രന്ഥശാലയുടെ മുതൽക്കൂട്ട്. 1949 ജൂലായ് ഒന്നിന് അന്നത്തെ സാനറ്റോറിയം സൂപ്രണ്ടായിരുന്ന ഡോ. ഗംഗാധരൻ കർത്തായാണ് ഗ്രന്ഥശാലക്ക് തുടക്കമിട്ടത്. സമൂഹത്തി​െൻറ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ട ഒരു സമൂഹത്തിൽ നിരാലംബരായി കഴിയുന്ന അന്തേവാസികൾക്ക് അക്ഷരങ്ങളിലൂടെ ശാന്തി പകരുകയായിരുന്നു ലക്ഷ്യം. അന്തേവാസികളിൽ നിരവധി പേർ അക്ഷരങ്ങളെ സ്നേഹിച്ച് എഴുത്തുകാരായി. അവരിൽ നാടകകൃത്തുക്കളും കവികളുമുണ്ടായി. ആശുപത്രി ജീവനക്കാരും അന്തേവാസികളും മുൻകൈയെടുത്ത് പ്രസാധകരിൽനിന്നും എഴുത്തുകാരിൽനിന്നും ശേഖരിച്ച അഞ്ഞൂറോളം പുസ്തകങ്ങളോടെയായിരുന്നു തുടക്കം. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭമതികളായവർ ഇവിടെ എത്തിയിട്ടുണ്ട്. 1968ൽ ഗ്രന്ഥശാലക്ക് എ ഗ്രേഡ് പദവി ലഭിച്ചു. ലോകകാര്യങ്ങൾ അറിയുന്നതിന് ആനുകാലിക പ്രസിദ്ധീകരണങ്ങളും വരുത്തി. കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മിക്കവാറും ദിനപ്പത്രങ്ങളും വാരികകളും മാസികകളും സൗജന്യമായി ഗ്രന്ഥശാലക്ക് ലഭിക്കുന്നുണ്ട്. രണ്ടായിരത്തോളം അന്തേവാസികളാണ് അന്ന് സാനറ്റോറിയത്തിലുണ്ടായിരുന്നത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടതോടെ സാനറ്റോറിയം അന്തേവാസികളുടെ എണ്ണം കുറഞ്ഞു. നാട്ടുകാരായ ധാരാളം പേർക്കും ഗ്രന്ഥശാലയിൽ അംഗത്വം നൽകി. റഫറൻസ് ഗ്രന്ഥങ്ങളുടെ വൻശേഖരമാണ് ഗ്രന്ഥശാലയിലുള്ളത്. വട്ടെഴുത്ത് ലിപിയിലുള്ള അപൂർവമായ താളിയോലകളുടെ വൻശേഖരവും ഗ്രന്ഥശാലയുടെ മുതൽക്കൂട്ടാണ്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കാലത്ത് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ് വായനശാലക്ക് സ്വന്തമായി കെട്ടിടം അനുവദിച്ചത്. 1990ൽ പണിത പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. 2003 ജൂലൈയിൽ 55ാം വാർഷികം ആഘോഷപൂർവം നടത്തി. എന്നാൽ, പിന്നീട് എല്ലാവരും ഗ്രന്ഥശാലയെ പൂർണമായും മറന്ന മട്ടാണ്. അന്തേവാസിയായ എം.കെ. കുഞ്ഞുകുഞ്ഞാണ് ലൈബ്രേറിയൻ. മുമ്പ് വായനതൽപരരായ നിരവധി ആൾക്കാർ പുസ്തങ്ങൾ എടുക്കാൻ എത്തിയിരുന്നു. ഗ്രന്ഥശാലയിൽ എത്തുന്നവരുടെ എണ്ണം കുറവാണെന്ന് ലൈബ്രേറിയൻ കുഞ്ഞുകുഞ്ഞ് ഖേദത്തോടെ പറയുന്നു. -വള്ളിക്കുന്നം പ്രഭ ചിത്രവിവരണം എ.പി 107 -നൂറനാട് െലപ്രസി സാനറ്റോറിയത്തിലെ ഗ്രന്ഥശാല കെട്ടിടം എ.പി 108, 109 -നൂറനാട് െലപ്രസി സാനറ്റോറിയത്തിലെ ഗ്രന്ഥശാല എ.പി 110 -നൂറനാട് െലപ്രസി സാനറ്റോറിയം ഗ്രന്ഥശാലയിലെ താളിയോലകളുടെ ശേഖരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story