Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 11:17 AM IST Updated On
date_range 3 April 2018 11:17 AM ISTAP4 SUPPLEMENT രോഗികളുടെ കണ്ണീരൊപ്പാൻ പരിചരണസംഘം
text_fieldsbookmark_border
വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്ക് ആശ്വാസവുമായി സാന്ത്വന പരിചരണ സംഘം. കായംകുളത്ത് മൈത്രി ലൈഫ് കെയറും ഇലിപ്പക്കുളത്ത് മാനവീയവും സംയുക്തമായി നടത്തുന്ന പ്രവർത്തനം കിടപ്പുരോഗികൾക്കും കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസം പകരുന്നു. നൂറുകണക്കിന് കുടുംബങ്ങളിലാണ് ഇത്തരം സംഘങ്ങൾ കടന്നുെചല്ലുന്നത്. മൈത്രി ലൈഫ് കെയർ ഒരു വർഷമായും മാനവീയം മൂന്നുവർഷമായും പരിചരണ മേഖലയിൽ സജീവമാണ്. രോഗിയായി സംസാരശേഷി നഷ്ടമായ ഭർത്താവിനെ ഒറ്റക്ക് വീട്ടിലാക്കി മരുന്നിന് പോകാൻ പോലും കഴിയാതെ വിഷമിക്കുന്നവർ, ഡയാലിസിസ് ചെയ്യുന്നവർ, കേൾവി നഷ്ടമായവർ, തളർന്നുകിടക്കുന്നവർ തുടങ്ങിയ നിരവധി പേരാണ് സംഘത്തെ കാത്തിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് െഡപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാമിെൻറ സേവന സന്നദ്ധതയാണ് പരിപാടിയുടെ വിജയത്തിന് കാരണം. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ എേട്ടാളം ഡോക്ടർമാരാണ് ഒാരോ തവണയും വീടുകളിലെത്തി രോഗികളെ പരിചരിക്കുന്നത്. മൈത്രി ലൈഫ് കെയറിെൻറ നേതൃത്വത്തിൽ മാത്രം കായംകുളത്തും പരിസരത്തുമായി 60 ഒാളം കിടപ്പുരോഗികളെ പരിചരിക്കുന്നു. ഭാരവാഹികളായ അഷറഫ് കാവേരി, യു. ഷൈജു, ഷമീർ ഹൻസ്, സലിം കടേശേരിൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. മാനവീയത്തിെൻറ നേതൃത്വത്തിൽ 30 ഒാളം രോഗികൾക്ക് ഇലിപ്പക്കുളത്ത് സേവനം നൽകുന്നു. ഡോ. ഇഖ്ബാൽ, ഡോ. ഷിഫാസ്, ഡോ. നൈസീഖാൻ എന്നിവരുടെ സേവനവും നൽകുന്നു. വാഹിദ് കറ്റാനം, ഇംതിയാസ് ചേരാമല്ലിൽ, നിയാസ് പൂയപ്പള്ളിൽ, ബാബു മുഹമ്മദ്, റഫീഖ് പുതുമന എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. മരുന്നുകളും ഉപകരണങ്ങളും കൂടാതെ രോഗികളെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്യുന്നു. ഭക്ഷണക്കിറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇൗ സംഘങ്ങൾ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story