Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്സവത്തിനിടെ ആക്രമണം;...

ഉത്സവത്തിനിടെ ആക്രമണം; ആറുപേർക്ക് വെട്ടേറ്റു

text_fields
bookmark_border
കായംകുളം: പുള്ളിക്കണക്ക് ഗുരുസികാമൻ ക്ഷേേത്രാത്സവത്തിനിടെ ക്വേട്ടഷൻ ആക്രമണം. ആറുപേർക്ക് വെേട്ടറ്റു. രണ്ടുപേരുടെ നില ഗുരുതരം. പുള്ളിക്കണക്ക് അഭിനന്ദനത്തിൽ സുരേഷ് (46), മകൻ അഭിജിത്ത് (20), ഗൗരിസദനത്തിൽ ശരത്ശങ്കർ (28), കാട്ടിരേത്ത് കിഴക്കതിൽ ഗോകുൽ (23), ചാലക്കൽ പുത്തൻപുരയിൽ രതീഷ് (36), ദേശ്ഭവനത്തിൽ ജയമോഹൻ (35) എന്നിവർക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ സുരേഷ്, ശരത്ശങ്കർ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10.30ഒാടെ ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. തെക്കേ കരയുടെ കെട്ടുത്സവം ക്ഷേത്രവളപ്പിൽ പ്രവേശിച്ച് കഴിഞ്ഞുടൻ വൈദ്യുതി വിച്ഛേദിച്ചശേഷം വിസിൽ മുഴക്കിയാണ് ആക്രമണം തുടങ്ങിയത്. ബഹളംകേട്ട് പൊലീസ് എത്തുേമ്പാഴേക്ക് വിസിൽ മുഴക്കിതന്നെ ആക്രമണം അവസാനിപ്പിച്ച് പ്രതികൾ വാഹനങ്ങളിൽ രക്ഷപ്പെടുകയായിരുന്നു. വടിവാളും ഇരുമ്പുവടിയുമാണ് ഉപയോഗിച്ചത്. ആക്രമണം നടത്തിയ 12 അംഗ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് സംഭവങ്ങൾക്ക് കാരണം. കഴിഞ്ഞവർഷത്തെ ഉത്സവത്തിന് പ്രദേശവാസിയായ ശിവരാജ​െൻറ വീടിനുനേരെ ആക്രമണം നടന്നിരുന്നു. ഇതുസംബന്ധിച്ച കേസ് രാഷ്ട്രീയ ഇടപെടലിൽ ഒത്തുതീർപ്പാക്കിയിരുെന്നങ്കിലും വൈരാഗ്യം നിലനിൽക്കുകയായിരുന്നു. ഇതി​െൻറ പ്രതികാരമെന്ന നിലയിൽ ശിവരാജ​െൻറ മകൻ അനീഷി​െൻറ നേതൃത്വത്തിെല സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായി അന്വേഷണം ഉൗർജിതമാണ്. ഹാളുകൾ ചട്ടവിരുദ്ധമായി വാടകക്ക് നൽകിയത് അന്വേഷിക്കണമെന്ന് കായംകുളം: ചേരാവള്ളിയിലെ സി.ഡി.എസ് സ​െൻററിനോട് ചേർന്ന ഹാളുകൾ ചട്ടവിരുദ്ധമായി വാടകക്ക് നൽകിയത് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി യോഗം ആവശ്യപ്പെട്ടു. വനിതകളുടെ സ്വയംതൊഴില്‍ പദ്ധതിക്കുവേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചത് മറച്ചുവെച്ച് യു.ഡി.എഫ് നേതാവി​െൻറ ബന്ധുവിന് സ്ഥാപനം നടത്താൻ കൈമാറിയത് ചട്ടലംഘനമാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണം. സി.ഡി.എസ് ഹാളുകൾ സ്വയംതൊഴിൽ പദ്ധതിക്ക് അയൽക്കൂട്ടങ്ങൾക്ക് അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചപ്പോൾ അതിനെതിരെ വോെട്ടടുപ്പ് നടത്തിയ യു.ഡി.എഫി​െൻറ കള്ളക്കളിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സി.ഡി.എസ് ഹാൾ കൈവശംെവച്ച് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ വ്യാപാരി വ്യവസായി സഹകരണസംഘത്തി​െൻറ പ്രവർത്തനം സഹകരണ വകുപ്പ് അന്വേഷിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, സഹകരണമന്ത്രി എന്നിവർക്ക് പരാതി നൽകും. എസ്. കേശുനാഥ് അധ്യക്ഷത വഹിച്ചു. മിനി സലീം, ഷാമില അനിമോൻ, സജ്ന ഷഹീർ, ആറ്റക്കുഞ്ഞ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് വയലാർ വടക്ക് കോയിക്കൽദേവി ക്ഷേത്രം: ഉത്സവം. സർപ്പക്കളം -രാവിലെ 8.00, കലശപൂജ -9.30, കലശാഭിഷേകം -10.30, ശ്രീബലി -വൈകു. 6.00, താലപ്പൊലിക്കളം - 7.30 മാരാരിക്കുളം പുത്തൻപറമ്പിൽ സർപ്പാലയം: കലശവാർഷികവും കളമെഴുത്തും പാട്ടും. കലശപൂജ -രാവിലെ 8.00, വാർഷിക പൊതുയോഗം -ഉച്ച. 2.00, അരശുകളം -രാത്രി 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story