Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 11:11 AM IST Updated On
date_range 1 April 2018 11:11 AM ISTമലയില്‍ പ്രദേശം സമ്പൂര്‍ണ എല്‍.ഇ.ഡി തെരുവ് വിളക്ക് പ്രകാശത്തിലേക്ക്
text_fieldsbookmark_border
ചെങ്ങന്നൂര്‍: നഗരസഭയിലെ 15ാം വാര്‍ഡായ മലയില്‍ പ്രദേശം സമ്പൂര്‍ണ എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന നഗരസഭയിലെ ആദ്യ വാര്‍ഡായി മാറുന്നു. പൂനിലാവ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മൂന്നിന് വൈകുന്നേരം ഏഴിന് അങ്ങാടിക്കല്‍ ഇ.എ.എല്‍.പി സ്‌കൂളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ എം.പി ഫണ്ടിൽനിന്നുള്ള പത്തുലക്ഷം വിനിയോഗിച്ച് നിര്‍മിക്കുന്ന അമരിയുഴത്തില്‍ കോളനി-മാതിരംപള്ളി റോഡ് നിർമാണോദ്ഘാടനവും ജല അതോറിറ്റിയുടെ പൂര്‍ത്തീകരിച്ച അമരിയുഴത്തില്‍ കോളനി, ശവക്കോട്ടഭാഗം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനവും കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബുരാജന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിക്കും. നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ട് വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 140 എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 135 തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്. പണമടച്ച പ്രകാരമുള്ള വൈദ്യുതി വേലകള്‍ വൈദ്യുതി ബോര്‍ഡ് പൂര്‍ത്തീകരിച്ച് 25 തെരുവുവിളക്കുകള്‍ കൂടി സ്ഥാപിക്കുന്നതോടെ 300 തെരുവുവിളക്കുകള്‍ ആകും. ഇതോടൊപ്പം പ്രധാന സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. വാര്‍ഡിെൻറ അതിര്‍ത്തി പങ്കിടുന്ന നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും മുളക്കുഴ പഞ്ചായത്ത് അതിര്‍ത്തി വാര്‍ഡുകളിലും പ്രയോജനം ലഭിക്കും. എല്ലാ ഭാഗങ്ങളിലും 25 വാട്സിെൻറ ലൈറ്റുകളും പ്രധാന ഭാഗങ്ങളിലെല്ലാം 45 വാട്സിെൻറ ലൈറ്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വാര്‍ഡിെൻറ മുക്കിനും മൂലയിലും തെരുവുവിളക്കിെൻറ പ്രയോജനം ലഭിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ പദ്ധതിയാവും പൂനിലാവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബുരാജന്‍ പറഞ്ഞു. എൽ.ഡി.എഫിനെതിരെ ബി.ജെ.പിയുടെ കുപ്രചാരണം മാന്നാർ: ബി.ജെ.പി പഞ്ചായത്ത് അംഗത്തിെൻറയും ഭർത്താവിെൻറയും വാഹനങ്ങൾ തോട്ടിലേക്ക് എറിഞ്ഞും വീടിനുനേരെ ആക്രമണം നടന്നതായുമുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് എൽ.ഡി.എഫ് ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് കാരാഴ്മ ഏഴാം വാർഡ് അംഗം അജിതയുടെയും ഭർത്താവ് സുനിലിെൻറയും സ്കൂട്ടറും ബൈക്കും ചൊവ്വാഴ്ച രാത്രിയിൽ വീടിന് സമീപത്തുള്ള തോട്ടിലേക്ക് എറിഞ്ഞും വീട് ആക്രമിച്ചുവെന്നുമുള്ള കള്ളപ്രചാരണം ബി.ജെ.പി, ആർ.എസ്.എസ് സംഘം നടത്തിയിരുന്നു. ഇതിെൻറ മറവിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പോസ്റ്റർ, ബാനർ, ഫ്ലക്സ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിച്ചു. കൂടാതെ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ ഇടതുപക്ഷ നേതാക്കളെ അസഭ്യം പറയുകയാെണന്നും അവർ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബി.ജെ.പി പിന്നാക്കം പോയതിെൻറ ജാള്യതയാണ് കുപ്രചാരണത്തിെൻറ പ്രേരണ. കുറ്റവാളികളെ പിടികൂടാൻ പൊലീസ് തയാറാകണം. വാർത്തസമ്മേളനത്തിൽ മേഖല സെക്രട്ടറി ആർ. സഞ്ജീവൻ, പ്രസിഡൻറ് ശശികുമാർ ചെറുകോൽ, പാർട്ടി ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, കെ. സദാശിവൻപിള്ള, ജി. ഹരികുമാർ, ഭാസി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story