Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് മിഷൻ ഒന്നാംഘട്ടം;...

ലൈഫ് മിഷൻ ഒന്നാംഘട്ടം; ജില്ലക്ക്​ മികച്ച നേട്ടം

text_fields
bookmark_border
സംസ്ഥാനത്ത് രണ്ടാം സ്ഥാനം. 1714 വീട് പൂർത്തിയാക്കി ആലപ്പുഴ: സർക്കാറി​െൻറ സമ്പൂർണ പാർപ്പിട പരിപാടിയായ ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ജില്ലയിൽ ഏറ്റെടുത്ത വീടുകളിൽ 1714 എണ്ണം പൂർത്തിയാക്കി സംസ്ഥാനത്ത്് പൂർത്തീകരണ ശതമാനത്തിൽ ജില്ല രണ്ടാം സ്ഥാനെത്തത്തി. വിവിധ ഭവനപദ്ധതികളിൽ മുൻകാലങ്ങളിൽ അഡ്വാൻസ് തുക വാങ്ങി മുടങ്ങിക്കിടന്ന 3205 വീടാണ് ഒന്നാംഘട്ടത്തിൽ ലൈഫ് മിഷൻ ജില്ലയിൽ ഏറ്റെടുത്തിരുന്നത്. വിവിധ വകുപ്പുകളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും മുൻകാലങ്ങളിൽ ഏറ്റെടുത്ത ഈ വീടുകൾ പൂർത്തിയാക്കാൻ വഴികാണാതെ നിരാശരായ ഗുണഭോക്താക്കൾക്കാണ് നാലുലക്ഷം രൂപയുടെ ആനുപാതികവർധനയും നൽകി ലൈഫ് മിഷൻ ഏറ്റെടുത്തത്. 50 ശതമാനം തുക അഡ്വാൻസും നൽകി. ആനുപാതിക വർധന നൽകിയാലും പൂർത്തിയാക്കാൻ കഴിയാത്ത ഒട്ടേറെ വീടുകൾ വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. പൂർത്തിയാകാത്ത വീടുകളിൽ ബഹുഭൂരിപക്ഷവും ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് ജില്ല കോഒാഡിനേറ്റർ പി.പി. ഉദയസിംഹൻ അറിയിച്ചു. ലൈഫ് മിഷൻ രണ്ടാംഘട്ട പ്രവർത്തനം ഇൗ മാസം ആരംഭിക്കും. നിലവിൽ ഗുണഭോക്തൃ പട്ടികയിലുള്ള ഭൂമിയുള്ള ഭവനരഹിതരായ 14,460 ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ടത്തിൽ വീടുെവച്ച് നൽകുമെന്ന് േപ്രാജക്ട് ഡയറക്ടർ കെ.ആർ. ദേവദാസ് അറിയിച്ചു. ഒന്നാംഘട്ടം മികച്ച വിജയത്തിലെത്തിച്ച എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെയും ജില്ലതലത്തിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥരെയും ലൈഫ് മിഷൻ ജില്ല ചെയർമാൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലും ജില്ല കർമസമിതി ചെയർമാനായ കലക്ടർ ടി.വി. അനുപമയും അഭിനന്ദിച്ചു. ശുചിത്വ ബോധവത്കരണ ക്ലാസ് നടത്തി ആലപ്പുഴ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ തലവടി ഗവ. ഹൈസ്കൂളിൽ ശുചിത്വ-രോഗ പ്രതിരോധ ബോധവത്കരണ പരിപാടി നടത്തി. പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ജനൂബ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. കുടിവെള്ള േസ്രാതസ്സുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ സംരക്ഷിക്കേണ്ട ബാധ്യത നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷനെതിരെ ചില തൽപരകക്ഷികൾ നടത്തുന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതും ശാസ്ത്രത്തി​െൻറ പിൻബലമില്ലാത്തതുമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലവടി പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ, എൽ.എച്ച്.ഐ കെ.എസ്. സുബൈദ എന്നിവർ സംസാരിച്ചു. സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി ടെസി പി. മാത്യു, ഇൻഫർമേഷൻ ഓഫിസ് അസിസ്റ്റൻറ് എഡിറ്റർ കെ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിതരണ തീയതി നീട്ടി അമ്പലപ്പുഴ: താലൂക്കിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചുകൊണ്ടുള്ള റേഷൻ വിതരണം നടത്തുന്ന ടൗൺ സൗത്ത് ഫർക്കയിലെ എ.ആർ.ഡി നമ്പർ ഒന്നുമുതൽ 45 വരെയും എ.ആർ.ഡി നമ്പർ 220നും മാത്രം മാർച്ചിലെ ഭക്ഷ്യധാന്യങ്ങളുടെ (മണ്ണെണ്ണ ഒഴികെ) വിതരണ തീയതി ഇൗ മാസം ഏഴുവരെ ദീർഘിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story