Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:03 AM GMT Updated On
date_range 1 April 2018 5:03 AM GMTവാണിയക്കാട് ഐസ് പ്ലാൻറിൽ അമോണിയ ചോർന്നു
text_fieldsbookmark_border
പറവൂർ: വാണിയക്കാട് അക്വാ ഐസ് പ്ലാൻറിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. പ്രദേശവാസികളിൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പറവൂരിൽനിന്ന് അഗ്നിരക്ഷ സേനവിഭാഗം എത്തി വാൽവ് അടച്ചു. കരിങ്ങാംതുരുത്ത് സ്വദേശി നടുവിലപറമ്പിൽ ഷംസുദ്ദീെൻറ ഉടമസ്ഥതയിെല പ്ലാൻറിലാണ് ചോർച്ചയുണ്ടായത്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഈ സ്ഥാപനം കഴിഞ്ഞ ആറുമാസം പ്രവർത്തിച്ചിരുന്നില്ല. അറ്റകുറ്റപ്പണിക്കുശേഷം കഴിഞ്ഞ ദിവസമാണ് തുറന്നത്. വാട്ടർ ടാങ്കിെൻറ വാൽവിലെ തകരാറാണ് ചോർച്ചക്ക് കാരണമെന്ന് അഗ്നിരക്ഷ സേന വിഭാഗം പറഞ്ഞു. സ്ഥലത്തെത്തിയ സംഘം വെള്ളം പമ്പ് ചെയ്ത് അന്തരീക്ഷത്തിലെ വാതകത്തിെൻറ തോത് കുറച്ചു. പിന്നീട് സാങ്കേതിക വിദഗ്ധനെ എത്തിച്ച് വാൽവിെൻറ അറ്റകുറ്റപ്പണി നടത്തി. സ്റ്റേഷൻ ഓഫിസർ വി.ജി. റോയിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story