Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:00 AM GMT Updated On
date_range 1 April 2018 5:00 AM GMTനെടുവന്നൂരില്‍ തരിശ് പാടത്ത് തീപടര്‍ന്നു
text_fieldsbookmark_border
ചെങ്ങമനാട്: പഞ്ചായത്തിലെ നെടുവന്നൂരില്‍ പാടത്ത് തീപടര്‍ന്നത് നാട്ടുകാരില്‍ ഭീതി പരത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചെങ്ങല്‍തോടിന് സമീപമാണ് തീപടര്‍ന്നത്. സംഭവം കണ്ട നാട്ടുകാര്‍ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും കാറ്റില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പരന്നു. അതോടെ അങ്കമാലി അഗ്നിശമന സേനയെ അറിയിച്ചു. തുടര്‍ന്ന് സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചു. വര്‍ഷങ്ങളായി ഇഷ്ടികക്ക് മണ്ണെടുത്തത് മൂലം കൃഷിചെയ്യാനാകാതെ വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്. പ്രദേശത്തെ ഏക്കര്‍ക്കണക്കിന് പാടങ്ങൾ പുല്ലുണങ്ങിയ നിലയിലാണ്. കൃഷിയിടങ്ങളിലേക്കും പറമ്പുകളിലേക്കും തീപടരാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. ചിത്രം: ചെങ്ങമനാട് നെടുവന്നൂരില്‍ ചെങ്ങല്‍ത്തോടിന് സമീപം തരിശുപാടത്ത് പടര്‍ന്ന തീ ഫയല്‍നെയിം: EP ANKA 55 PADAM FIRE
Next Story