Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:31 AM GMT Updated On
date_range 30 Sep 2017 5:31 AM GMTനിർമാർജന പദ്ധതികൾ വന്നിട്ടും നാടെങ്ങും മാലിന്യക്കൂമ്പാരം
text_fieldsbookmark_border
പൂച്ചാക്കൽ: ഹരിതകേരളം ശുചിത്വകേരളം ദൗത്യം പദ്ധതികൾ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നാടെങ്ങും മാലിന്യക്കൂമ്പാരം. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ മൂന്നുവർഷം വരെ തടവും പിഴയും ശിക്ഷ ചുമത്തുന്ന നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുമ്പോഴും പൊതുസ്ഥലങ്ങളിൽ തള്ളുന്നത് വർധിക്കുന്നു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്നാണ് നിർദേശം. അടുക്കള മാലിന്യങ്ങൾ, ഇലക്ട്രോണിക്സ്-പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ അടക്കമുള്ളവ വലിയ പാക്കറ്റുകളിലാക്കി യാത്രാമധ്യേ റോഡരികിലോ ജലാശയങ്ങളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ തള്ളുന്നത് പതിവായി. അറവുമാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ സംവിധാനങ്ങളുമില്ല. തൈക്കാട്ടുശ്ശേരി പാലം, പൂച്ചാക്കൽ പാലം, അരൂക്കുറ്റി, പാണാവള്ളി എന്നിവിടങ്ങളിൽ മാലിന്യം കൂടുകയാണ്. ഇതുമൂലം തെരുവുനായ്ക്കളുടെ ശല്യവും വർധിക്കുന്നു. പൂച്ചാക്കൽ പാലം, വെള്ളിമുറ്റം ഭാഗങ്ങളിലും ഇൻഫോപാർക്കിന് സമീപവും തെരുവുനായ്ക്കൾ കൂട്ടമായി റോഡിലൂടെ വിഹരിക്കുന്നതും കടിപിടി കൂടുന്നതും ഭീതിയുണ്ടാക്കുന്നു. മഴയെത്തുടർന്ന് മാലിന്യനിക്ഷേപമുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കൊതുകുശല്യവും രൂക്ഷമായി. പകർച്ചവ്യാധികൾ വർധിക്കാൻ ഇത് കാരണമായി. നാട് വെളിയിട വിസർജ്യ മുക്തമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും പല വീടുകളുടെയും ശൗചാലയ കുഴികളുടെ കുഴലുകൾ വേമ്പനാട്ട് കായലിലേക്കാണ് സ്ഥാപിച്ചത്. വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം തള്ളുന്നതും കായലിനെ മലിനപ്പെടുത്തുന്നു. മത്സ്യസംസ്കരണ ശാലകളിൽനിന്നും മറ്റ് വ്യവസായശാലകളിൽ നിന്നുമുള്ള രാസവസ്തുക്കൾ അടക്കം മാലിന്യങ്ങളും കായലിലേക്ക് തള്ളുന്നത് വ്യാപകമാണ്. ഇതിനെതിരെ ആരോഗ്യവകുപ്പ് പ്രവർത്തകർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പെരുമ്പളം ദ്വീപിലെ അംഗൻവാടി കെട്ടിടം തകര്‍ച്ചയില്‍; കുട്ടികളുടെ ജീവന് ഭീഷണി പൂച്ചാക്കൽ: പെരുമ്പളം ദ്വീപിലെ തകർച്ചയിലായ അംഗൻവാടി കെട്ടിടം കുട്ടികളുടെ ജീവന് ഭീഷണിയാകുന്നു. പെരുമ്പളം പഞ്ചായത്ത് നാലാം വാര്‍ഡിലെ പള്ളിപ്പാട് മേഖലയിലെ 84-ാം നമ്പര്‍ അംഗൻവാടിയാണ് ശോച്യാവസ്ഥയിലായത്. ഓടുമേഞ്ഞ കെട്ടിടം മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. വാടകക്കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കുമ്മായം തേച്ചതും ഓടുമേഞ്ഞതുമായ കെട്ടിടമാണിത്. മഴ ദിവസങ്ങളില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കാൻ സാധിക്കില്ല. ദ്രവിച്ച മച്ചില്‍നിന്ന് പൊടിയും പ്രാവിന്‍കാഷ്ഠവും കുട്ടികള്‍ക്കുമേല്‍ പതിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചുറ്റുമതിലോ വേലിയോ ഇല്ല. സ്വന്തമായി രണ്ടുസെൻറ് സ്ഥലവും കെട്ടിടവുമുള്ള അംഗൻവാടിയാണിത്. ആ കെട്ടിടം ജീര്‍ണിച്ചതോടെയാണ് ഇപ്പോഴെത്ത വാടകക്കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റി പ്രവര്‍ത്തിക്കുന്നത്. അംഗൻവാടിക്ക് നല്ല കെട്ടിടം സജ്ജീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
Next Story