Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീലിങ്​...

പീലിങ്​ ​തൊഴിലാളികളുടെ സമരം ലക്ഷ്യം കാണാതെ അവസാനിച്ചു

text_fields
bookmark_border
അരൂർ: പീലിങ് തൊഴിലാളി സമരം ആവശ്യങ്ങൾ ഉപേക്ഷിച്ച് നേതാക്കൾ അവസാനിപ്പിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയിലെ ഒരു വിഭാഗത്തി​െൻറ നേതൃത്വത്തിലായിരുന്നു സമരം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതിയുടെ പേരിൽ സമരപ്രഖ്യാപനം ആഗസ്റ്റിൽ നടത്തിയപ്പോൾ തന്നെ 15.50 രൂപയാക്കി വർധിപ്പിക്കാൻ പ്രമുഖ ട്രേഡ് യൂനിയനുകളും വ്യവസായികളും ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ ധാരണയായിരുന്നു. എന്നാൽ, ഒരു ടോക്കിന് 20 രൂപയും ഇ.എസ്.ഐ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടും തൊഴിലാളികളെ തെരുവിലിറക്കാനാണ്‌ നേതാക്കൾ തയാറായത്. കഴിഞ്ഞ ഓണത്തിന് മുമ്പ് തുടങ്ങിയ സമരത്തിൽ തങ്ങളുടെ നിലപാട് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചു. വർധിപ്പിച്ച കൂലിയിലും കരാറിലും തൃപ്തരാണെന്നും വ്യവസായ അന്തരീക്ഷം കലുഷിതമാക്കാൻ ഉദ്ദേശ്യമില്ലെന്നും പ്രമുഖ യൂനിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ത്രീ തൊഴിലാളികളെ ഒാരോ കമ്പനികൾക്കും മുന്നിലുമെത്തിച്ച് സമരം നടത്താൻ ബി.ജെ.പിയുടെ ഒരുവിഭാഗം രംഗത്തിറങ്ങി. ഓണാവധിക്ക് ശേഷവും സമരം തുടർന്നു. ഒടുവിൽ ആനുകൂല്യങ്ങളിൽ ഒരു മാറ്റവുമില്ലാതെ സമരം അവസാനിപ്പിച്ച് നേതാക്കൾ തടിയൂരി. നഷ്ടം തൊഴിലാളികൾക്ക് മാത്രം. തുടർച്ചയായി പണി ചെയ്ത ഷെഡുകളിൽനിന്നും ലഭിച്ചിരുന്ന ഓണസമ്മാനം, അലവൻസ് എന്നിവ ലഭിച്ചതുമില്ല. ഓണാഘോഷവും നന്നായി നടന്നില്ല. മഴയത്തും വെയിലത്തും സമരം പ്രഖ്യാപിച്ചവരുടെ വാക്ക് വിശ്വസിച്ച് കമ്പനികൾ തോറും അലഞ്ഞതല്ലാതെ തൊഴിലാളികൾക്ക് മെച്ചമുണ്ടായില്ല. സ്കൂളി​െൻറ സാന്ത്വനത്തണലിൽ സരുണിന് ഭവനമായി അരൂർ: സഹപാഠിക്കൊരു വീട് എന്ന ഭവന പദ്ധതിയിലൂടെ സരുണി​െൻറ സ്വപ്നം സാക്ഷാത്കരിച്ചു. അരൂർ ഔവർ ലേഡി ഓഫ് മേഴ്സി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സരുണിനാണ് സ്കൂൾ അധികൃതർ വീട് നിർമിച്ച് നൽകിയത്. വിദ്യാർഥികളും മാനേജ്മ​െൻറും പി.ടി.എയും ചേർന്നാണ് ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ച് വീട് നിർമിച്ചത്. നാലുമാസംകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. രണ്ട് അറ്റാച്ച്ഡ് െബഡ്റൂം, ഹാൾ, സിറ്റൗട്ട്, വർക്കേരിയ, കിച്ചൺ എന്നിവയിലെല്ലാം ടൈൽപാകിയാണ് നിർമിച്ചത്. സരുണി​െൻറ പിതാവ് മാസങ്ങൾക്കുമുമ്പ് മരിച്ചു. മാതാവ് ജാൻസി മാത്രമാണ് തുണ. സ്കൂൾ മാനേജർ സിസ്റ്റർ ജയമ്മ പട്ടാളത്ത് ജാൻസിക്ക് വീടി​െൻറ താക്കോൽ കൈമാറി. പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചാലവീട്ടിൽ, പി.ടി.എ മുൻ പ്രസിഡൻറ് റോയി സേവ്യർ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജാസ്മിൻ, സിസ്റ്റർ ആലീസ്, സ്റ്റാഫ് സെക്രട്ടറി കലേഷ് എന്നിവർ പെങ്കടുത്തു. അരൂർ-തോപ്പുംപടി സ്റ്റേറ്റ് ഹൈവേ കുണ്ടും കുഴിയുമായി അരൂർ: അരൂർ-തോപ്പുംപടി സ്റ്റേറ്റ് ഹൈവേ തകർന്ന് തരിപ്പണമായി. അരൂർ ബൈപാസ് കവല മുതൽ ഇടക്കൊച്ചി പാലത്തി​െൻറ തെക്കുഭാഗം വരെയാണ് റോഡിൽ കുണ്ടും കുഴികളും നിറഞ്ഞത്. വാഹനങ്ങൾ നിരങ്ങി നീങ്ങുകയാണ്. റോഡിൽ നിർമാണ സാമഗ്രികൾ നിരത്തിയെങ്കിലും അറ്റകുറ്റപ്പണികൾ തുടങ്ങിയില്ല. പൊട്ടിപ്പൊളിഞ്ഞ് മാസങ്ങളായി കിടക്കുന്ന റോഡിൽനിന്ന് ഉയരുന്ന പൊടിപടലങ്ങൾ മൂലം യാത്രക്കാരും പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്. മഴ വന്നാൽ വെള്ളം നിറയുന്ന കുഴികളും ദുരിതത്തിലാക്കുന്നു. വെളിച്ചമില്ലാത്ത റോഡിലെ വൻ കുഴികളിൽ രാത്രി അപകടങ്ങൾ പതിവാണ്. മഴ പൂർണമായി മാറിയ ശേഷം പണികൾ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. ദേശീയപാത നിലവാരത്തിൽ റോഡ് പുനർനിർമിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള മുന്നൊരുക്കം തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡരികിലെ മെറ്റലും മറ്റ് സാമഗ്രികളും കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ദുരിതമായി മാറിയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS
Next Story