Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:01 AM IST Updated On
date_range 30 Sept 2017 11:01 AM ISTസമൂഹ വിവാഹം നടത്തി
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ ഫോക്കസിെൻറ നേതൃത്വത്തിൽ നടന്ന സമൂഹ വിവാഹം രണ്ട് നിർധന കുടുംബങ്ങൾക്ക് ആശ്വാസമായി. നവരാത്രി സംഗീത മഹോത്സവത്തോടനുബന്ധിച്ച് കുഞ്ചൻ സ്മാരക ഹാളിലാണ് വെള്ളിയാഴ്ച വിവാഹം നടന്നത്. അമ്പലപ്പുഴ കോമന പുതുവൽ ഹരിദാസിെൻറയും സരസമ്മയുടെയും മകൾ ഹരിതക്ക് താലി ചാർത്തിയത് എടത്വ സ്വദേശി ബാബുവിെൻറയും സുലേഖയുടെയും മകൻ നിശാന്താണ്. കോമന പുതുവൽ സുരേന്ദ്രൻ-രത്നമ്മ ദമ്പതികളുടെ മകൾ ശ്യാമയെ വിവാഹം കഴിച്ചത് കായംകുളം കോമല്ലൂർ ചൈത്രം വീട്ടിൽ ശകുന്തളയുടെ മകൻ വിഷ്ണുരാജാണ്. മന്ത്രി പി. തിലോത്തമൻ മുഖ്യാതിഥിയായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധസംഘടനകൾ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോക്കസിെൻറ വകയായി അഞ്ച് പവൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും നൽകിയിരുന്നു. കൂടാതെ, പെങ്കടുത്തവർക്കെല്ലാം സദ്യയും. ഫോക്കസ് ചെയർമാൻ സി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി. രംഗൻ, ചീഫ് കോഒാഡിനേറ്റർ എം. സോമൻപിള്ള, ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, കരുമാടി മുരളി, വി.സി. മധു, പി.എസ്. ദേവരാജ് എന്നിവർ നേതൃത്വം നൽകി. ദേവദത്ത് ജി. പുറക്കാട് അനുസ്മരണം അമ്പലപ്പുഴ: സമൂഹത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് മാതൃക സൃഷ്ടിച്ച ദേവദത്ത് ജി. പുറക്കാടിെൻറ ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം ശനിയാഴ്ച വൈകീട്ട് അമ്പലപ്പുഴ ടൗൺഹാളിൽ നടക്കും. വൈകീട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ദേവദത്ത് ജി. പുറക്കാട് സ്മാരക ട്രസ്റ്റിെൻറ നേതൃത്വത്തിലാണ് പരിപാടികൾ. രാവിലെ ഒമ്പതിന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. ഒൗദ്യോഗിക രംഗത്ത് മികവ് തെളിയിച്ചതിന് ആലപ്പുഴ ജില്ല മുൻ കലക്ടർ പി. വേണുഗോപാലിന് ഉമ്മൻ ചാണ്ടി ദേവദത്ത് സ്മാരക അവാർഡ് നൽകും. സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മുഹമ്മദ് ഹനീഫിനും പുരസ്കാരം നൽകും. പ്രസംഗ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ഗാന്ധിമിഷൻ കേരളയുടെ ആഭിമുഖ്യത്തിലും സമ്മേളനം രാവിലെ 10ന് ഗാന്ധിമിഷൻ ഒാഫിസിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story