Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള എൻ.ജി.ഒ അസോസിയേഷൻ ...

കേരള എൻ.ജി.ഒ അസോസിയേഷൻ സായാഹ്ന ധർണ നടത്തി

text_fields
bookmark_border
ആലുവ: കേരള എൻ.ജി.ഒ അസോസിയേഷൻ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മുരളി ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻറ് കെ.കെ. ജോൺ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ജോസി പി. ആൻഡ്ര‍ൂസ്, ആനന്ദ് ജോർജ്, അസോസിയേഷൻ ജില്ല സെക്രട്ടറി കെ.എ. വിനേഷ്, ബി. സരീഷ്, ജി. മഞ്ചേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര -സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, ഇന്ധന വില വർധന പിൻവലിക്കുക, ജി.എസ്.ടി അപാകത പരിഹരിക്കുക, നിയമ നിരോധനവും പിൻവാതിൽ നിയമനവും അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ക്യാപ്‌ഷൻ ea54 ngoa കേരള എൻ.ജി.ഒ അസോസിയേഷൻ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story