Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാടശേഖരങ്ങളിലെ...

പാടശേഖരങ്ങളിലെ ജലനിരപ്പ് താഴുന്നു; താറാവ് കർഷകർക്ക് ഇനി ആശ്വാസകാലം

text_fields
bookmark_border
ഹരിപ്പാട്: പാടശേഖരങ്ങളിലെ ജലനിരപ്പ് താഴ്ന്നത് താറാവ് കർഷകർക്ക് ആശ്വാസമായി. സീസണിലെ നെൽകർഷകരുടെ പ്രതീക്ഷക്ക് വെള്ളപ്പൊക്കം മങ്ങലേൽപിച്ചപ്പോൾ ആശ്വാസമായത് താറാവ് കർഷകർക്കാണ്. ശക്തമായ മഴയും കിഴക്കൻ വെള്ളത്തി​െൻറ കുത്തൊഴുക്കുമാണ് നെൽകർഷകരുടെ പ്രതീക്ഷ തകർത്തത്. അപ്പർ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ തീറ്റക്കുള്ള അവസരം ഒരുങ്ങിയതാണ് താറാവ് കർഷകർക്ക് ആശ്വാസമായത്. കുട്ടനാടൻ ബ്രാൻഡ് ചാര-, ചെമ്പല്ലി താറാവുകളാണ് കർഷകർ വളർത്തുന്നത്. കർഷകരുടെ ക്വിൻറൽ കണക്കിന് നെല്ലാണ് വെള്ളത്തിലായത്. എന്നാൽ, ചില പാടശേഖര സമിതികൾ താറാവ് തീറ്റക്ക് പാടശേഖരം ലേലം ചെയ്ത് മാത്രമേ കൊടുക്കൂ എന്നാണ് അറിയിച്ചത്. നെൽകൃഷി ഇറക്കിന് ഏക്കറിന് മുപ്പതിനായിരത്തോളം രൂപ കർഷകർക്ക് െചലവായിരിക്കെ ലേലം ചെയ്യുന്നതുവഴി കിട്ടുന്നതെങ്കിലും ആകട്ടെയെന്ന പ്രതീക്ഷയിലാണ് നെൽകർഷകരും പാടശേഖരസമിതിയും. മുൻകാലങ്ങളിൽ നെൽകൃഷി വിളവെടുപ്പ് കഴിഞ്ഞാൽ താറാവ് കൂട്ടങ്ങളെ തീറ്റക്ക് പാടത്ത് ഇറക്കലാണ് പതിവ്. എന്നാൽ, ഇപ്പോൾ മൂന്നുലക്ഷം രൂപക്ക് വരെ ലേലം ചെയ്ത പാടങ്ങളുമുണ്ട്. തുലാം പകുതിയോടെ അടുത്ത പുഞ്ചകൃഷി ഇറക്കേണ്ടതിനാൽ മാസം ആദ്യത്തോടെതന്നെ താറാവുകളെ തീറ്റി പാടം പാടശേഖരസമിതികൾക്ക് വിട്ടുകൊടുക്കേണ്ടതുണ്ട്. ഇതിൽ ചെറിയ ആശങ്കയും താറാവ് കർഷകർക്കുണ്ട്. പതിറ്റാണ്ടുകൾക്കുമുമ്പ് ഇതരസംസ്ഥാനങ്ങളിൽനിന്ന് ലഭ്യമായിരുന്ന തീറ്റപ്പനയും കുറഞ്ഞവിലയിൽ ലഭ്യമായിരുന്ന അരിയും ഗോതമ്പും ഉണങ്ങിയ മത്സ്യങ്ങളും കിട്ടാനില്ല. അമിത ചെലവിൽ താറാവുകളെ വളർത്തുകയും അപ്രതീക്ഷിതമായി പക്ഷിപ്പനി ഉൾെപ്പടെയുള്ള രോഗങ്ങൾ ഇവയെ ബാധിക്കുകയും ചെയ്യുന്നത് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് ലക്ഷങ്ങൾ മുടക്കി ലേലത്തിലാണെങ്കിൽപോലും താറാവ് തീറ്റക്ക് പാടശേഖരങ്ങൾ പിടിക്കാൻ കർഷകർ തയാറാകുന്നത്. മുൻകാലങ്ങളിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരെ തീറ്റക്ക് താറാവുകളെ കുട്ടനാട്-, അപ്പർ കുട്ടനാടൻ മേഖലകളിൽ വാഹനങ്ങളിൽ എത്തിച്ചിരുന്നു. 1000 മുതൽ 5000 വരെയുള്ള താറാവ് കൂട്ടങ്ങളാണ് കുട്ടനാട്, -അപ്പർ കുട്ടനാടൻ മേഖലയിലുള്ളത്. പഞ്ചകർമ ആയുർവേദ മെഡിക്കൽ ക്യാമ്പ് മാന്നാർ: ലയൺസ് ക്ലബി​െൻറയും കടപ്ര ആയുഷ് ആയുർവേദ ഹോസ്പിറ്റലി​െൻറയും സംയുക്താഭിമുഖ്യത്തിൽ നടന്ന പഞ്ചകർമ ആയുർവേദ മെഡിക്കൽ ക്യാമ്പ് ലയൺസ് ക്ലബ് ഇൻറർനാഷനൽ 318 ബി സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ് വി. ചെറി, ജയകുമാർ മണ്ണാമഠം, യോഹന്നാൻ, ഡോ. രഞ്ജിത്ത്, സതീഷ് ശാന്തിനിവാസ്, ഡോ. കെ.ജി. പുരുഷോത്തമൻ, ഡോ. സുധർമ, ഡോ. വിമല നമ്പൂതിരി, ബൈജു വി. പിള്ള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story