Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTറെലക്സ് സ്മൈൽ: അപൂർവ നേട്ടവുമായി ലോട്ടസ് ഐ ഹോസ്പിറ്റൽ
text_fieldsbookmark_border
കൊച്ചി: ഒരു വർഷത്തിനിടെ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി സെൻററിൽ നടത്തിയത് 360ലേറെ റെലക്സ് സ്മൈൽ ലേസർ നേത്രചികിത്സ. ഡോ. കെ. സുന്ദരമൂർത്തി, ഡോ. സുഷമ പൂജാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നൽകിയത്. ആഗോള പ്രമുഖരായ ജർമനിയിലെ സീസ് കമ്പനിയുടെ സാങ്കേതിക വിദ്യയിൽ ഉടലെടുത്ത ഇൗ ചികിത്സ രീതി ഒരുവർഷം മുമ്പാണ് കേരളത്തിൽ അവതരിപ്പിച്ചത്. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്രരോഗങ്ങൾ ബാധിച്ചവർക്ക് കണ്ണടരഹിത കാഴ്ച ഉറപ്പു നൽകുന്നതാണ് റെലക്സ് സ്മൈൽ ലേസർ നേത്ര ചികിത്സ. ഇൗ ചികിത്സ നടത്തുന്ന കേരളത്തിലെ ഏക സെൻററാണ് ലോട്ടസ്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും സ്ഥിരതയുള്ള കാഴ്ചയും, തൃപ്തികരമായ നേത്രാരോഗ്യവും 18 വയസ്സിന് മുകളിൽ പ്രായവുമുള്ളവർക്ക് റെലക്സ് സ്മൈൽ ചികിത്സയ്ക്ക് വിധേയരായി കണ്ണട എന്നെന്നേക്കുമായി ഉപേക്ഷിക്കാം 27 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കോർപറേറ്റ് സംരംഭമാണ് ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട.് തമിഴ്നാട്ടിലും കേരളത്തിലുമായി ഏഴ് ആശുപത്രികളാണ് ലോട്ടസ് ഗ്രൂപ്പിനുള്ളത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുളന്തുരുത്തിയിൽ ഒരു ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ടെന്ന് ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫൗണ്ടർ ചെയർമാനും എം.ഡിയുമായ ഡോ. കെ. സുന്ദരമൂർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story