Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM IST25,000 ഹെക്ടറിൽ പുഞ്ചകൃഷി; വിത ഒക്ടോബർ 15 മുതൽ
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ 25,000 ഹെക്ടറിൽ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കം പൂർത്തിയായി. കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ ജെ. േപ്രംകുമാറാണ് ഇക്കാര്യം അറിയിച്ചത്. 2017-18ലെ പുഞ്ചകൃഷിക്കായി തയാറാക്കിയ കാർഷിക കലണ്ടർ പ്രകാരം 4500 ഹെക്ടർ കായൽ നിലങ്ങളിൽ ഒക്ടോബർ 15നും കുട്ടനാട്ടിൽ 14,500 ഹെക്ടറിൽ നവംബർ ഒന്നിനും 1700 ഹെക്ടർ കരിനിലങ്ങളിൽ 15നും അപ്പർ കുട്ടനാട്ടിലെ 4300 ഹെക്ടറിൽ ഡിസംബർ ഒന്നിനും വിത ആരംഭിക്കും. 2500 മെട്രിക് ടൺ നെൽവിത്ത് തയാറാക്കിയിട്ടുണ്ട്. പാടശേഖരാടിസ്ഥാനത്തിൽ കൃഷിഭവൻ വഴി വിത്ത് കർഷകർക്ക് ലഭ്യമാക്കും. ഊർജിത നെൽകൃഷി വികസന പദ്ധതി പ്രകാരം കർഷകർക്ക് ഹെക്ടറിന് 1500 രൂപയും 75 ശതമാനം സബ്സിഡി നിരക്കിൽ നീറ്റുകക്കയും ഹെക്ടറിന് 1000 രൂപ നിരക്കിൽ ഉൽപാദക ബോണസും സൗജന്യ നിരക്കിൽ വൈദ്യുതിയും നൽകും. രാസവളങ്ങൾ അംഗീകൃത ഡീലർമാർ മുഖേന കർഷകർക്ക് നേരിട്ട് നൽകും. ഓരുജല ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഓരുമുട്ടുകൾ സ്ഥാപിക്കാൻ ആരംഭിച്ചിട്ടുണ്ട്. അന്ധകാരനഴിയിലെ ഓരുമുട്ട് നിർമാണം പൂർത്തീകരിച്ചു. മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ പ്രദേശങ്ങളിലെ പുഞ്ചകൃഷി നേരിടുന്ന ജലസേചന സംവിധാനത്തിലെ അപാകത പരിഹരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കുട്ടനാട്ടിൽ നിലം ഒരുക്കൽ പൂർണമായും കൊയ്ത്ത് 95 ശതമാനവും യന്ത്രവത്കൃതമായതിനാൽ ൈപ്രവറ്റ് ഓപറേറ്റർമാരെയും നിയോഗിക്കും. വിത, നടീൽ, കളപറിക്കൽ എന്നിവയും യന്ത്രവത്കരിക്കുന്നതിന് നടപടി സ്വീകരിക്കും. കൊയ്തെടുക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിെൻറ വില മൂന്നു ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുന്നതിന് സർക്കാർ നേരിട്ട് ബാങ്കുകളുമായി ധാരണയായിട്ടുണ്ട്. ബാങ്കുകളില്ലാത്ത പ്രദേശങ്ങളിലെ തുക വിതരണത്തിന് പാഡി ഓഫിസറും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടപടിയെടുക്കും. പ്രകൃതിക്ഷോഭം മൂലം വിള നശിക്കുന്നവർക്ക് ഹെക്ടറിന് 35,000 രൂപ നിരക്കിൽ ധനസഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തും. യോഗത്തിൽ കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ എൻ. സുകുമാര പിള്ള, ഡോ. കെ.ജി. പദ്മകുമാർ, പാടശേഖര സമിതി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇൗഴവ കീഴ്ശാന്തിക്ക് വധഭീഷണി മുഴക്കിയ മേൽശാന്തി ഒളിവിൽ കായംകുളം: ഇൗഴവ കീഴ്ശാന്തിക്ക് വധഭീഷണി മുഴക്കിയ മേൽശാന്തി ഒളിവിൽ. പുനലൂർ സബ് ഗ്രൂപ് ക്ഷേത്രത്തിലെ മേൽശാന്തിയായ ചിങ്ങോലി നാരായണ ശർമക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേരാവള്ളി പാലാഴിയിൽ സുധികുമാറിെൻറ (36) വീട്ടിലെത്തിയാണ് ഭീഷണി മുഴക്കിയത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ചുമതലയേറ്റാൽ വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണി. നേരേത്ത പത്തിയൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്യവെ ബർമുഡയിട്ട് ജോലിക്ക് കയറിയതിന് നാരായണ ശർമക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കാറിൽ സുധികുമാറിെൻറ വീട്ടിൽ എത്തിച്ച മനുവിനെതിരെ കേസ് എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story