Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTപദ്ധതി നിർവഹണം വേഗത്തിലാക്കാൻ ബ്ലോക്കുതല അവലോകന യോഗം ചേരും ^ജില്ല പഞ്ചായത്ത്
text_fieldsbookmark_border
പദ്ധതി നിർവഹണം വേഗത്തിലാക്കാൻ ബ്ലോക്കുതല അവലോകന യോഗം ചേരും -ജില്ല പഞ്ചായത്ത് ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം വേഗത്തിലാക്കാനും അവലോകനം ചെയ്യാനും ബ്ലോക്കുതല അവലോകന യോഗങ്ങൾ ചേരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. ജില്ല ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്കുതലത്തിലുള്ള പഞ്ചായത്ത് പ്രസിഡൻറുമാരുടെയും പദ്ധതി നിർവഹണ ഓഫിസർമാരുടെയും യോഗമാണ് ചേരുന്നത്. നാല് ബ്ലോക്കുകളിലെ യോഗം പൂർത്തീകരിച്ചു. അമ്പലപ്പുഴ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിെൻറയും ബ്ലോക്കിലെ പഞ്ചായത്തുകളുടെയും യോഗം ഒക്ടോബർ നാലിന് രാവിലെ 10.30ന് ജില്ല ആസൂത്രണ സമിതി ഹാളിൽ നടക്കും. ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലെ യോഗം അന്ന് ഉച്ചക്ക് 2.30നും നടക്കും. മുതുകുളം, മാവേലിക്കര ബ്ലോക്കുകളുടെ യോഗം അഞ്ചിന് രാവിലെ 10.30നും ഭരണിക്കാവ്, ചെങ്ങന്നൂർ ബ്ലോക്കുകളുടെ യോഗം ഉച്ചക്ക് 2.30നും ചേരും. പദ്ധതി തുക വിനിയോഗത്തിൽ വലിയ മുന്നേറ്റം വേണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. 14.69 ശതമാനമാണ് നിലവിൽ ജില്ലയിലെ പദ്ധതി വിനിയോഗം. ഒക്ടോബർ 16ന് തദ്ദേശ സ്വയംഭരണ മന്ത്രി നേരിട്ടെത്തി ജില്ലയിലെ പദ്ധതി വിനിയോഗം വിലയിരുത്തും. റീ-ടെൻഡർ അടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് വിനിയോഗം വേഗത്തിലാക്കാൻ കലക്ടർ ടി.വി. അനുപമ നിർദേശം നൽകി. 10 പഞ്ചായത്തുകളുടെയും രണ്ട് ബ്ലോക്കുകളുടെയും പദ്ധതികൾ യോഗം അംഗീകരിച്ചു. 36 തദ്ദേശ സ്ഥാപനങ്ങൾ ഭേദഗതിക്കായി സമർപ്പിച്ചിട്ടുണ്ട്. അപ്പീൽ േപ്രാജക്ടുകളും നൂതനപദ്ധതികളും യോഗം പരിഗണിച്ചു. ഡെപ്പോസിറ്റ് ജോലികൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടെന്നും ഇത് വേഗത്തിലാക്കാൻ നടപടി വേണമെന്നും ജില്ല പഞ്ചായത്ത് അംഗം വിശ്വൻ പടനിലം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. ജി.എസ്.ടി റിട്ടേണുകൾ സമർപ്പിക്കുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാർ ടെൻഡർ എടുക്കാത്ത സ്ഥിതിയുണ്ടെന്നും ജില്ല പഞ്ചായത്തിെൻറ 33 പ്രവൃത്തികളിൽ രണ്ടെണ്ണം മാത്രമാണ് കരാറുകാർ ഏറ്റെടുത്തിട്ടുള്ളതെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാറിെൻറ അടിയന്തര ഇടപെടൽ വേണമെന്നും ആസൂത്രണ സമിതി അംഗമായ ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജനപക്ഷം ജില്ല കൺെവൻഷൻ ആലപ്പുഴ: ജനപക്ഷം ജില്ല കൺെവൻഷന് തുടക്കംകുറിച്ച് ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ പതാക ഉയർത്തി. എസ്. ഭാസ്കരൻപിള്ള, ആൻറണി കരിപ്പാശേരി, ഇ. ഷാബ്ദീൻ, ജോർജ് തോമസ്, കുഞ്ഞുമോൾ രാജ, എൻ.എ. നജുമുദ്ദീൻ, ജോയി ചക്കുംകരി, ജോഷി പരുത്തിക്കൽ, മൈഥിലി പദ്മനാഭൻ എന്നിവർ പങ്കെടുത്തു. യുവജനപക്ഷം നേതൃയോഗം ജനപക്ഷം സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്കരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story