Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗര ഹൃദയത്തിലേക്ക്...

നഗര ഹൃദയത്തിലേക്ക് മെട്രോ; പരിസ്ഥിതി സംരക്ഷണത്തിനായി കൂട്ടയോട്ടം

text_fields
bookmark_border
കൊച്ചി: നഗരഹൃദയത്തിലേക്ക് മെട്രോ എത്തുന്നതിന് മുന്നോടിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും റണ്ണിങ് ക്ലബായ സോൾസ് ഓഫ് കൊച്ചിനും ചേർന്ന് 'മെട്രോ ഗ്രീൻ റൺ' നടത്തും. ഒക്ടോബർ രണ്ടിന് രാവിലെ 6.30ന് ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്ന് തുടങ്ങി മെട്രോ റൂട്ടിലൂടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്കും തിരിച്ചും 10 കിലോമീറ്റർ ആണ് കൂട്ടയോട്ടം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിഭാവനം ചെയ്ത പദ്ധതികളിൽ ആദ്യ സംരംഭമാണിത്. 10 കിലോമീറ്റർ പൂർണമായോ ഭാഗികമായോ ഓട്ടത്തിൽ പങ്കെടുക്കാം. മഹാരാജാസിനും ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിനും ഇടയിലുള്ള ഏതു സ്റ്റേഷനിൽനിന്നും ഓട്ടത്തിൽ ചേരാം. മെട്രോ വരുന്നതോടെ ചെറിയ ദൂരം യാത്രചെയ്യാൻ ആളുകൾ പരിസ്ഥിതി സൗഹൃദമായ സൈക്കിൾ യാത്ര, നടക്കുക എന്നിവയിലേക്ക് മാറുന്നത് പതിവാണെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു. കൂടുതൽ നടപ്പാതകളും സൈക്കിൾ പാതകളും ഉണ്ടാകുക വഴി നഗരത്തെ വായു മലിനീകരണത്തിൽനിന്ന് സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് ആധാർ എൻറോൾമ​െൻറ് കൗണ്ടർ കൊച്ചി: ഫെഡറൽ ബാങ്കി​െൻറ ആദ്യ ആധാർ എൻറോൾമ​െൻറ് കൗണ്ടർ വല്ലാർപാടം ബ്രാഞ്ചിൽ തുടങ്ങി. പുതിയതായി ആധാർ എടുക്കുന്നതിനും നിലവിലെ ആധാർ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും സഹായം ലഭിക്കും. യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രണോബ് മൊഹന്തി ഉദ്ഘാടനം ചെയ്തു. യു.ഐ.ഡി.എ.ഐ അസി. ഡയറക്ടർ ജനറൽ ദാസ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻറുമാരായ എൻ.വി. സണ്ണി, ജോൺസൺ കെ. ജോസ്, വൈസ് പ്രസിഡൻറുമാരായ ടി.എം. ജോർജ്, ബാബു തോമസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story