Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ അണ്ടര്‍ 17:...

ഫിഫ അണ്ടര്‍ 17: സുരക്ഷയിലും അന്താരാഷ്​​്ട്ര നിലവാരം

text_fields
bookmark_border
കാക്കനാട്: ഫിഫ അണ്ടർ 17 ലോകകപ്പിന് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയാണ് ഒരുക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്. സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ കമീഷണറുടെ നേതൃത്വത്തിൽ വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ റവന്യൂ ഓപറേഷന്‍ സ​െൻററിലുണ്ടാകും. വേദിയുടെ കണ്‍ട്രോള്‍ റൂമായി സ​െൻറര്‍ പ്രവര്‍ത്തിക്കും. സ്റ്റേഡിയത്തിലുടനീളം അഗ്നിസുരക്ഷക്കുള്ള സംവിധാനങ്ങൾ സജ്ജമാക്കിയതായി ഫയര്‍ ആൻഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു. സ്റ്റേഡിയത്തിൽ നിയോഗിക്കുന്ന 320 ഓളം പേർക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. തീപിടിത്തമുണ്ടായാല്‍ ആദ്യമെത്തുന്നത് ഇവരായിരിക്കും. ഫിഫയുടെ പ്രത്യേക പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. 50 പേര്‍ക്ക് കൂടി ഫയര്‍ പരിശീലനം നല്‍കാനും കമീഷണര്‍ നിര്‍ദേശിച്ചു. കളിക്കാര്‍ക്കുള്ള ഭക്ഷണം ഓരോ ദിവസവും പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കും. നെറ്റ് വര്‍ക്കിങ്, മെസേജിങ് സംവിധാനം തുടങ്ങിയ ഐ.ടി സേവനങ്ങളുടെ സുരക്ഷ കുറ്റമറ്റതാക്കാനും കമീഷണര്‍ നിര്‍ദേശിച്ചു. എഴ് മെഡിക്കല്‍ കിയോസ്‌കുകളാണ് വേദിയില്‍ സജ്ജമാക്കുന്നത്. ഏഴോളം ആംബുലന്‍സുകളും സ്‌റ്റേഡിയത്തിലുണ്ടാകും. ബോംബ് സ്‌ക്വാഡ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ, ദുരന്ത നിവാരണ അതോറിറ്റി, എൻ.ഡി.ആർ.എഫ് തുടങ്ങിയ വിഭാഗങ്ങളും മത്സരവേദിയില്‍ സർവ സജ്ജമായിരിക്കും. കെ.എസ്.ഇ.ബി, ഫിഫ, കൊച്ചി മെട്രോ, റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ, ടെലികമ്യൂണിക്കേഷന്‍, ജി.സി.ഡി.എ, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍, എ.സി.പി ലാല്‍ജി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 'കാർഷിക സംരംഭങ്ങളിലെ സാധ്യതകൾ' സെമിനാർ കൊച്ചി: കൃഷിയെ ഒരു സംരംഭമെന്ന നിലയിൽ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി കേരള മാനേജ്മ​െൻറ് അസോസിയേഷൻ (കെ.എം.എ) പ്രഭാഷണ പരിപാടി നടത്തി. സ്റ്റെർലിങ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ശിവദാസ് ബി. മേനോൻ വിഷയം അവതരിപ്പിച്ചു. കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ചെയർമാൻ ദീപക് എൽ. അസ്വാനി സ്വാഗതവും സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story