Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTതദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യസംസ്കരണം ഫലപ്രദമാക്കാന്‍ പ്രദര്‍ശനം
text_fieldsbookmark_border
കൊച്ചി: ഗാന്ധിജയന്തി ദിനാചരണത്തിെൻറയും 'സ്വച്ഛതാ ഹി സേവ' കാമ്പയിനിെൻറയും ഭാഗമായി ജില്ലാ ശുചിത്വ മിഷെൻറ നേതൃത്വത്തില്‍ മാലിന്യസംസ്കരണ ഉപാധികളുടെ പ്രദര്‍ശനം നടത്തി. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പദ്ധതികളുടെ നിർവഹണം, വരും വര്‍ഷത്തെ പദ്ധതി തയാറാക്കല്‍ സുഗമമാക്കുക എന്നീ ലക്ഷ്യത്തിലാണ് പ്രദര്‍ശനം. ക്രെഡായി ക്ലീന്‍ സിറ്റി മൂവ്മെൻറ്, ബയോടെക്, ഹൈടെക്, അന്ത്യോദയ, സോഷ്യല്‍ എക്കണോമിക് ഫൗണ്ടേഷന്, പെലിക്കന്‍ ഫൗണ്ടേഷന്, ഇൻറഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെൻറര്‍ തുടങ്ങിയ ശുചിത്വ മിഷന് അംഗീകാരമുള്ള സേവന ദാതാക്കള്‍ വിവിധ ഉപാധികള്‍ പ്രദര്‍ശിപ്പിച്ചു. സെൻറ് തെരേസാസ് കോളജിെല വിദ്യാർഥിനികള്‍ ടെക്സ്റ്റൈൽ വേസ്റ്റ് റീസൈക്ലിങിനായി സ്വയം നിര്‍മിച്ച തുണിസഞ്ചി, പെലിക്കന്‍ ഫൗണ്ടേഷൻ, സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ, തൃപ്പൂണിത്തുറ പെരുമ്പാവൂര്‍ എന്നീ നഗരസഭകളിലെ അജൈവ മാലിന്യ സംസ്കരണ രീതി, ഫ്ലാറ്റ് സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കാവുന്ന എയറോബിക് ബിന്‍ കമ്പോസ്റ്റിങ് എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story