Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:07 AM IST Updated On
date_range 29 Sept 2017 11:07 AM ISTവൃശ്ചികോത്സവം നടത്തിപ്പിന് ഹൈകോടതി അഭിഭാഷക കമീഷൻ
text_fieldsbookmark_border
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നടത്തിപ്പിന് ഹൈകോടതി അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തി. നിലവിലെ പൂർണത്രയീശ സേവാസംഘത്തിെൻറ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഉത്സവ നടത്തിപ്പ് അഭിഭാഷക കമീഷനെ നിയമിച്ച് കോടതി ഉത്തരവിട്ടത്. അംഗീകാരമില്ലാത്ത സേവാസംഘം ഉത്സവം നടത്തുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. 2015ലാണ് സേവാസംഘത്തിെൻറ കാലാവധി കഴിഞ്ഞത്. പുതുക്കുകയോ ക്ഷേത്രോപദേശക സമിതിക്ക് രൂപംനൽകുകയോ ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ഉത്സവം നടത്താനായി ഭക്തരെ പ്രതിനിധാനം ചെയ്യുന്ന വിവിധ ഗ്രൂപ്പുകളിൽനിന്ന് പത്തുപേരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റിക്ക് കമീഷൻ രൂപംനൽകണം. കമീഷെൻറ മേൽനോട്ടത്തിൽ ഈ കമ്മിറ്റിയാകും ഉത്സവം നടത്തുക. ഉത്സവത്തിെൻറ സുഗമമായ നടത്തിപ്പിന് കമീഷന് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story