Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂളില്‍...

സ്‌കൂളില്‍ ജൈവപച്ചക്കറി വിളവെടുപ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവപച്ചക്കറി കൃഷി വിളവെടുത്തു. 50 -സ​െൻറിലാണ് ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്തത്. സഹായത്തിന് പി.ടി.എ ഭാരവാഹികളും അധ്യാപകരും കൂടി. വിളവെടുത്ത പച്ചക്കറി സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനും ബാക്കി സമീപവാസികള്‍ക്ക് വില്‍ക്കാനുമാണ് തീരുമാനം. കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വി.എച്ച്. ഷഫീഖ്, അധ്യാപകരായ കെ. രാജലക്ഷ്മി, സി.എന്‍. കുഞ്ഞുമോള്‍, കെ.എം. ഹസന്‍, എം.എ. ജാന്‍സി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story