Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:07 AM IST Updated On
date_range 29 Sept 2017 11:07 AM ISTകൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പരിശോധന
text_fieldsbookmark_border
കൂത്താട്ടുകുളം: മഹാദേവക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ദേവസ്വം സെക്രട്ടറിയുടെ നിർദേശപ്രകാരം ക്ഷേത്രത്തിെൻറ സ്ഥിതിയും നടത്തിപ്പും അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിനുവേണ്ടിയായിരുന്നു സന്ദര്‍ശനം. ദേവസ്വം ബോര്‍ഡ് അസി. കമീഷണര്‍ ഉഷാകുമാരി, സീനിയര്‍ സൂപ്രണ്ട് വിജയകുമാര്‍, ഗ്രൂപ് ഓഫിസര്‍ രാജീവ് എന്നിവരാണ് പരിശോധന നടത്തിയത്. ക്ഷേത്രത്തിെൻറ ജീര്‍ണാവസ്ഥ സംബന്ധിച്ച തെളിവുകളും ക്ഷേത്ര ഭൂസ്വത്ത് രേഖകളും സംഘം ശേഖരിച്ചു. ശിവസ്വം ട്രസ്റ്റ് ഭാരവാഹി ആര്‍. ശ്യാംദാസും മറ്റ് ഭാരവാഹികളും ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച ബോര്‍ഡിന് കൈമാറുമെന്ന് കമീഷണര്‍ അറിയിച്ചു. ക്ഷേത്രം ഏറ്റെടുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ നടപടികളുടെ ഭാഗമായാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story