Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:07 AM IST Updated On
date_range 29 Sept 2017 11:07 AM ISTസെൻകുമാറിെൻറ ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നൽകിയതിൽ ക്രമക്കേട് കാട്ടിയെന്ന പരാതിയിലെ ത്വരിതാന്വേഷണവും നടപടികളും റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. നേരേത്ത അന്വേഷണം നടത്തി കഴമ്പില്ലെന്നു കണ്ട വിഷയത്തിലാണ് ആഗസ്റ്റ് 26ന് വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 2009 മുതൽ 2011 വരെയുള്ള കാലയളവിൽ എം.ഡിയായിരിക്കെ രണ്ട് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി എ.ജെ. സുക്കർണോയുടെ പരാതിയിലാണ് വിജിലൻസ് കോടതി ഉത്തരവ്. മേയിൽ ബാബുരാജ് എന്നയാൾ സമാന പരാതി നൽകുകയും കഴമ്പില്ലെന്ന് കണ്ട് സെപ്റ്റംബർ 14 ന് വിജിലൻസ് കോടതി തള്ളുകയും ചെയ്തതാണ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) അംഗമായി നിയമിക്കുന്നതിന് തെൻറ പേര് പരിഗണിക്കുന്നതിനിടെയാണ് വീണ്ടും ഇതേ വിഷയത്തിൽ പരാതിയുമായി മറ്റൊരാൾ പരാതി നൽകിയിരിക്കുന്നത്. പരാതി ദുരുദ്ദേശ്യപരവും നിലനിൽക്കാത്തതുമാണ്. അതിനാൽ റദ്ദാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story