Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ബാങ്കി​െൻറ...

ജില്ല ബാങ്കി​െൻറ ബിസിനസ്​ 12,500 കോടി കവിഞ്ഞു

text_fields
bookmark_border
കൊച്ചി: 2016-'17 സാമ്പത്തിക വർഷത്തിൽ ജില്ല സഹകരണ ബാങ്ക് മികച്ച നേട്ടം കൈവരിച്ചു. മുൻ വർഷത്തിൽനിന്ന് നിക്ഷേപത്തിൽ 752.38 കോടി രൂപയുടെ വർധന ഉൾപ്പെടെ ബാങ്കി​െൻറ ആകെ ബിസിനസ് 12500 കോടി കവിഞ്ഞു. മൂലധനം 2016 മാർച്ച് 31ൽ 225 കോടി ആയിരുന്നത് 2017ൽ 406 കോടിയായി. കാക്കനാട് ബാങ്ക് ഹെഡ് ഒാഫിസിൽ നടന്ന 57ാമത് വാർഷിക പൊതുയോഗം നേട്ടങ്ങൾ ചർച്ച ചെയ്തു. എല്ലാവിധ ആധുനിക ബാങ്കിങ് സേവനങ്ങളും ജില്ലയിലെ സഹകരണ മേഖലയിലെ മുഴുവൻ ഇടപാടുകാർക്കും സൗജന്യമായി ലഭ്യമാക്കുന്ന സമഗ്ര പദ്ധതിയായ 'ECOBANet' സംവിധാനം പൂർണതോതിൽ നടപ്പാക്കും. കോർ ബാങ്കിങ്ങി​െൻറ പുതിയ വേർഷനായ ഫിനാക്കിൾ 10ലേക്ക് മാറാനും ഇതര ജില്ല ബാങ്കുകൾക്ക് ഐ.ടി മേഖലയിൽ വിദഗ്ധ സേവനം നൽകുന്നതിനും ലക്ഷ്യമാണ്. 2016-'17 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ച വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട സഹകരണ സംഘങ്ങൾക്ക് കാഷ് അവാർഡും േട്രാഫിയും നൽകി. പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ വിഭാഗത്തിൽ കൊങ്ങോർപ്പിള്ളി സർവിസ് സഹകരണ ബാങ്ക്, എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തിൽ എറണാകുളം ഡിസ്ട്രിക്ട് പൊലീസ് െക്രഡിറ്റ് സഹകരണ സംഘം, ഇൻഡസ്ട്രിയൽ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ പറവൂർ ഹാൻറ്ലൂം വീവേഴ്സ് സഹകരണ സംഘം, ക്ഷീര സംഘങ്ങളുടെ വിഭാഗത്തിൽ പള്ളിപ്പുറം ക്ഷീരോൽപാദക സഹകരണ സംഘം, ഇതര വിഭാഗങ്ങളിൽപ്പെട്ട സംഘങ്ങളിൽ ഞാറക്കൽ-നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ബാങ്ക് അഡ്മിനിസ്േട്രറ്റർ എം.എസ്. ലൈല അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ബി. ഓമനക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story