Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേമ്പനാട്ട്​ കായൽ...

വേമ്പനാട്ട്​ കായൽ കമീഷൻ റിപ്പോർട്ട് പ്രകാശനം നാളെ

text_fields
bookmark_border
ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപവത്കരിച്ച ഡോ. പ്രഭാത് പട്നായിക് അധ്യക്ഷനായ വേമ്പനാട്ടുകായൽ കമീഷ​െൻറ റിപ്പോർട്ട് ശനിയാഴ്ച പ്രകാശനം ചെയ്യും. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ ഉച്ചക്ക് രണ്ടിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിക്കും. കമീഷൻ ചെയർമാൻ ഡോ. പ്രഭാത് പട്നായിക് ആമുഖ പ്രഭാഷണം നടത്തും. കമീഷൻ മെംബർ സെക്രട്ടറി ഡോ. സി.ടി.എസ്. നായർ സംഗ്രഹം അവതരിപ്പിക്കും. ജില്ല പ്രസിഡൻറ് എൻ.ആർ. ബാലകൃഷ്ണൻ, സെക്രട്ടറി സി. പ്രവീൺ ലാൽ, പരിസരവിഷയ സമിതി കൺവീനർ ടി.പി. ശ്രീശങ്കർ, മുൻ സെക്രട്ടറി റെജി എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story