Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:07 AM IST Updated On
date_range 29 Sept 2017 11:07 AM ISTമദ്യനയം: സർക്കാർ ഹിതപരിശോധനക്ക് തയാറാകണം^ സുധീരൻ
text_fieldsbookmark_border
മദ്യനയം: സർക്കാർ ഹിതപരിശോധനക്ക് തയാറാകണം- സുധീരൻ കോഴിക്കോട്: മദ്യനയത്തില്‍ കേരളജനതയുടെ ഹിതപരിശോധനക്ക് സര്‍ക്കാര്‍ തയാറാവണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍. മന്ത്രിമാര്‍ മദ്യലോബിയുടെ കുഴലൂത്തുകാരായെന്നും മദ്യവിരുദ്ധഐക്യവേദി സംഘടിപ്പിച്ച സമരപ്രഖ്യാപന ജില്ലകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മദ്യമുതലാളിമാര്‍ക്കുവേണ്ടിയുള്ള സർക്കാറിെൻറ മുഖമുദ്ര മദ്യവ്യാപനമാണ്. അടുത്തിടെ, കൂടുതൽ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതോടെയാണ് മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി കൂടിയത്. വ്യാജ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി മന്ത്രിമാര്‍ കള്ളം പ്രചരിപ്പിക്കുന്നതായും സുധീരന്‍ ആരോപിച്ചു. യു.ഡി.എഫ് മദ്യനയത്തിനുപിന്നാലെ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ല. വിദേശികള്‍ കേരളത്തിലെത്തുന്നത് മദ്യത്തിനുവേണ്ടിയാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. മാലിന്യവും കൊതുകും തെരുവുനായ്ക്കളുമാണ് വിനോദസഞ്ചാരികൾ സംസ്ഥാനത്ത് നേരിട്ട വെല്ലുവിളി . വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇടതുമന്ത്രിമാര്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്. മദ്യഭീകരതക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മദ്യവിരുദ്ധഐക്യവേദി ചെയര്‍മാന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, ഡി.സി.സി പ്രസിഡൻറ് ടി. സിദീഖ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധസമിതി താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, എ.പി.എം ബാവ, പി.സി. ഭാസ്‌കരൻ, പ്രഫ. ഒ.ജെ. ചിന്നമ്മ, വി.പി. ബഷീര്‍, പി.വി. ഉണ്ണികൃഷ്ണന്‍, സ്വാതന്ത്ര്യസമരസേനാനി പി. വാസു, ഡി.സി.സി മുന്‍ പ്രസിഡൻറ് കെ.സി. അബു, ചന്തുക്കുട്ടി മാസ്റ്റർ, പപ്പന്‍ കന്നാട്ടി, രാമദാസന്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ പ്രഫ. ടി.എം. രവീന്ദ്രന്‍ സ്വാഗതവും ആൻറണി ജേക്കബ് ചാവറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story