Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:07 AM IST Updated On
date_range 29 Sept 2017 11:07 AM ISTഉന്നതർ ചൂരൽ എടുത്തു; സപ്ലൈകോ ഡിപ്പോകൾ അരി ഏറ്റെടുത്തു
text_fieldsbookmark_border
തൃശൂർ: സംഭരണകേന്ദ്രങ്ങളിൽ സൗകര്യമില്ലെന്നും തൊഴിലാളി പ്രശ്നമുണ്ടെന്നും ചൂണ്ടിക്കാട്ടി ഏറ്റെടുക്കാൻ മടിച്ച 16,000 മെട്രിക് ടണ്‍ കുത്തരി, ഉന്നതങ്ങൾ ചൂരലെടുത്തപ്പോൾ എഫ്.സി.െഎ ഗോഡൗണുകളിൽനിന്ന് സൈപ്ലകോ ഡിപ്പോകൾ രായ്്ക്കുരാമാനം കൊണ്ടുപോയി. അതിനാൽ ഒക്ടോബറിൽ പാവപ്പെട്ടവർക്ക് റേഷൻ മുടങ്ങില്ല. കടകൾ വഴി വിതരണം ചെയ്യാൻ അനുവദിച്ച അരിയാണിത്. കര്‍ഷകരില്‍നിന്ന് സപ്ലൈകോ ശേഖരിച്ച 16,000 മെട്രിക് ടണ്‍ കുത്തരിയാണ് എഫ്.സി.െഎ ഗോഡൗണുകളിൽ കെട്ടിക്കിടന്നിരുന്നത്. വ്യാഴാഴ്ച ആയിരുന്നു ഇത് എടുത്തുതീർക്കേണ്ട അവസാന തീയതി. എടുത്തുതീര്‍ത്തില്ലെങ്കില്‍ കോടിക്കണക്കിന് രൂപ കേന്ദ്ര സബ്‌സിഡി ഇനത്തില്‍ നഷ്ടമാകുമായിരുന്നു. ഇൗ സാഹചര്യത്തിലും സപ്ലൈകോ ഡിപ്പോകൾ ആവശ്യപ്പെട്ടത് അരിയെടുക്കാനുള്ള സമയം നീട്ടണമെന്നായിരുന്നു. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തയാറായില്ല. അതോടെ, ഇതുമൂലമുണ്ടാകുന്ന സബ്സിഡി നഷ്ടമടക്കം കാര്യങ്ങൾക്ക് ഉത്തരവാദി സൈപ്ലകോയുടെ മേഖല ഓഫിസർമാരായിരിക്കുമെന്ന് ഉന്നതങ്ങളിൽനിന്ന് താക്കീത് വന്നു. ഇൗ അന്ത്യശാസനം വന്നതോടെ നേരേത്ത ചൂണ്ടിക്കാട്ടിയ അസൗകര്യങ്ങൾ അപ്രത്യക്ഷമാവുകയും എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അരി സപ്ലൈകോ ഡിപ്പോ ചുമതലക്കാർ മണിക്കൂറുകൾക്കകം ഏറ്റെടുക്കുകയും ചെയ്തു. ഒക്ടോബറില്‍ റേഷന്‍കട വഴി വിതരണം ചെയ്യാന്‍ 38,890 മെട്രിക് ടണ്‍ കുത്തരിയാണ് ഫുഡ് കോര്‍പറേഷന്‍ അനുവദിച്ചത്. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിെൻറ അരിയാണിത്. എന്നാല്‍, സപ്ലൈകോ ഏറ്റെടുത്തത് 22,711 മെട്രിക് ടണ്‍ ആണ്. ബാക്കി 16,205 മെട്രിക് ടണ്‍ ആണ് മില്ലുകളില്‍ കെട്ടിക്കിടന്നത്. പ്രവൃത്തിദിനത്തിൽ വ്യാഴാഴ്ച ഒരു ദിവസം മാത്രം ശേഷിേക്ക, മുഴുവന്‍ അരിയും ഏറ്റെടുക്കുക എളുപ്പമല്ലെന്നും സംഭരിക്കാൻ കേന്ദ്രങ്ങളില്ലെന്നും തൊഴിലാളി പ്രശ്നവും സപ്ലൈകോ ചൂണ്ടിക്കാട്ടി. എന്നാൽ, അരി വ്യാഴാഴ്ച ഏറ്റെടുത്തില്ലെങ്കിൽ ബാക്കിവരുന്ന അരി ഇനി ലഭിക്കില്ല. കിലോക്ക് 14.70 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡിയും സപ്ലൈകോക്ക് നഷ്ടമാകും. കൂടാതെ, കര്‍ഷകര്‍ക്ക് ഇത്രയും നെല്ല് സംഭരിച്ച വകയിലുള്ള നഷ്ടവുമുണ്ടാകും. ഓണക്കാലത്ത് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതിനാൽ ഒക്ടോബറിൽ ഭക്ഷ്യസാധനങ്ങളിൽ കുറവുണ്ടാവുമെന്ന ആശങ്ക മൂലമാണ് അടിയന്തര നടപടിക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ നിർദേശിച്ചത്. നിർദേശം നെല്ലിെൻറ സംഭരണ ചുമതലയുള്ള മാനേജറെയും അറിയിച്ചു. ഏതെങ്കിലും കാരണത്താല്‍ അരി മുഴുവന്‍ ഏറ്റെടുക്കാന്‍ കഴിയാതെവന്ന് നഷ്ടമുണ്ടായാല്‍ അതിെൻറ ഉത്തരവാദിത്തം അതത് സൈപ്ലകോ മേഖല ഓഫിസര്‍മാര്‍ക്കായിരിക്കുമെന്നായിരുന്നു സപ്ലൈകോ ഉന്നതരുടെ ശക്തമായ താക്കീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story