Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രി മാലിന്യം...

ആശുപത്രി മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം

text_fields
bookmark_border
ആലങ്ങാട്: വെളിയത്തുനാട് പാറാനക്ക് സമീപം . എം.എ.എം വായനശാലക്ക് സമീപമുള്ള പറമ്പിലാണ് മെഡിക്കൽ ലാബിലേതുൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വാഹനത്തിലെത്തിച്ച് ഇവിടെ മാലിന്യം തള്ളുകയായിരുന്നു. ബുധനാഴ്ച രാവിലെ വാഹനം കടന്നുപോയതിന് ശേഷം പ്രദേശവാസികൾ നിരീക്ഷിച്ചപ്പോഴാണ് മാലിന്യം തള്ളുന്നത് കണ്ടെത്തിയത്. ജനവാസ കേന്ദ്രമായ ഇവിടെ നേരത്തേയും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പിനും പരാതി നൽകി. ആലങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story