Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിലെ തെരുവ്...

നഗരത്തിലെ തെരുവ് വിളക്കുകൾ ഉടൻ മിഴി തുറക്കും

text_fields
bookmark_border
ആലുവ: കരാർ വ്യവസ്ഥകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് ആലുവ നഗരത്തിൽ മാസങ്ങളായി അണഞ്ഞിരുന്ന തെരുവ് വിളക്കുകൾ ഇനി പ്രകാശിക്കും. വിളക്കുകൾ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും സ്വകാര്യ ഏജൻസിക്ക് കരാർ നൽകാൻ കൗൺസിലിൽ ധാരണയായി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിക്കും നഗരസഭക്ക് െചലവില്ല. പകരം കരാർ എടുക്കുന്ന ഏജൻസിക്ക് നഗരസഭ പ്രദേശങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാം. 25,000 ചതുരശ്ര അടി പരസ്യം സ്ഥാപിക്കുന്നതിനാണ് അനുമതി. ശിവരാത്രി മണപ്പുറത്തും പരസ്യം സ്ഥാപിക്കാം. മൂന്ന് വർഷത്തേക്കാണ് കരാർ. 20 വർഷത്തേക്ക് കരാർ നൽകണമെന്നായിരുന്നു ഏജൻസിയുടെ ആവശ്യം. പി.ഡബ്ല്യു.ഡി റോഡിലും ദേശീയപാതയിലും പരസ്യം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കരാറുകാർ സ്വന്തം നിലയിൽ വാങ്ങണം. കഴിഞ്ഞ മാർച്ചിലാണ് കരാറുകാരുടെ കാലാവധി അവസാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story