Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശം എൻ.എസ്.എസ് കരയോഗം...

ദേശം എൻ.എസ്.എസ് കരയോഗം എൺപതി‍െൻറ നിറവിൽ

text_fields
bookmark_border
ആലുവ: സംസ്‌ഥാനത്തെ ആദ്യ കരയോഗങ്ങളിലൊന്നായ ദേശം എൻ.എസ്.എസ് കരയോഗത്തി‍​െൻറ 80-ാം വാർഷികാഘോഷവും ഓണാഘോഷവും വെള്ളിയാഴ്ചയും ഞായറാഴ്ചയും നടക്കുമെന്ന് കരയോഗം സെക്രട്ടറി പി.എൻ. അനുജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് ദേശം ശ്രീ പള്ളിപ്പാട്ടുകാവ് മംഗല്യ ഓഡിറ്റോറിയത്തിൽ വിവിധ കലാമത്സരങ്ങളും പൂക്കള മത്സരവും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് ദേശം ശ്രീ ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും വിവിധ കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര ആരംഭിക്കും. 11ന് മന്നം നഗറിൽ തിരുവാതിരകളി, 12ന് ഓണസദ്യ, രണ്ട് മുതൽ വിവിധ കലാപരിപാടികൾ എന്നിവ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡയറക്ടർ ബോർഡ് അംഗം പ്രഫ. കെ.കെ. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡൻറ് പി.എസ്. പത്മനാഭൻ നായർ അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.പി. വിപിനേന്ദ്ര കുമാർ മുഖ്യപ്രഭാഷണം നടത്തും. സാംസ്‌കാരിക കലാ, സാഹിത്യ രംഗങ്ങളിലെ പ്രതിഭകളായ എൻ.കെ. ദേശം, എ. ജയശങ്കർ, എസ്. കൃഷ്‌ണൻ കുട്ടി, വേണു വി. ദേശം, മരപ്രഭു രാമചന്ദ്രൻ, കലാമണ്ഡലം കേശവദേവ്, വി.പി. വിപിനേന്ദ്രകുമാർ എന്നിവരെ ആദരിക്കും. 80 വയസ്സ് പിന്നിട്ട കരയോഗം അംഗങ്ങളെയും ആദരിക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും നിർധനരോഗികൾക്കും ധനസഹായവും വിതരണം ചെയ്യും. ആഘോഷ കമ്മിറ്റി കൺവീനർ സുരേഷ് ബാബു, എസ്. കൃഷ്ണൻകുട്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story