Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയറ്റുമതിക്കാർക്കുള്ള...

കയറ്റുമതിക്കാർക്കുള്ള റീഫണ്ട് തുക ഒക്ടോബർ ആദ്യവാരം ^കസ്​റ്റംസ് കമീഷണർ

text_fields
bookmark_border
കയറ്റുമതിക്കാർക്കുള്ള റീഫണ്ട് തുക ഒക്ടോബർ ആദ്യവാരം -കസ്റ്റംസ് കമീഷണർ മട്ടാഞ്ചേരി: ജി.എസ്.ടി.യിലൂടെ കയറ്റുമതിക്കാർക്ക് ലഭിക്കേണ്ട റീഫണ്ട് തുക ഒക്ടോബർ ആദ്യവാരത്തോടെ ലഭ്യമാക്കുമെന്ന് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമീഷണർ പുല്ലേല നാഗേശ്വരറാവു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസി​െൻറ 120-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി ഫയലിങ് സുതാര്യവും കൂടുതൽ എളുപ്പവുമാക്കാൻ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ജി.എസ്.ടിയുടെ പരിമിതികൾ മാറ്റാൻ ശ്രമിക്കുമെന്നും കമീഷണർ പറഞ്ഞു. ചേംബർ പ്രസിഡൻറ് വി. രാമലിംഗം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജേഷ് അഗർവാൾ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story