Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ പുതിയേടത്ത് . ബുധനാഴ്ച രാത്രി പത്തിന് പുതിയേടം സ്ക്കൂളിന് സമീപത്തു നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ജോലികഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന മാധ്യമപ്രവർത്തകനായ പ്രശാന്ത് പാറപ്പുറമാണ് ബൈക്കിെൻ്റ വെളിച്ചത്തിൽ പാമ്പിനെ കണ്ടത്. യാത്രക്കാരും വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളും ചേർന്ന് പാമ്പിനെ പിടികൂടി. ചാക്കിലാക്കി കാലടി നീലീശ്വരത്തുള്ള വനം വകുപ്പ് ഓഫിസിൽ എത്തിച്ചു. 15 കിലോ തൂക്കം വരുന്ന മലമ്പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപത്തു നിന്നും പാമ്പിനെ പിടികൂടിയതിൽ ആശങ്കയിലാണ് നാട്ടുകാർ. ബുധസംഗമം കാലടി: കാലടി എസ്.എൻ.ഡി.പി. ലൈബ്രറിയുടെ സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമത്തിൽ വേണം മറ്റൊരു ഭക്ഷണസംസ്കാരം എന്ന വിഷയത്തിൽ ചർച്ചനടത്തി. ദേശീയ അധ്യാപക പുരസ്ക്കാര ജേതാവ് പി.കെ.അലക്സാണ്ടർ വിഷയം അവതരിപ്പിച്ചു. പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജ് മുൻ െപ്രാഫ. സി.കെ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സാബു വടക്കുഞ്ചേരി, ഇ.ഡി. വർഗീസ്, കെ.ആർ. പിള്ള, ദേവസിക്കുട്ടി മുളവരിയ്ക്കൽ, ജോർജ് മേനാച്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story