Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:02 AM IST Updated On
date_range 29 Sept 2017 11:02 AM ISTജസ്റ്റിസ് ജയന്ത് പേട്ടലിെൻറ സ്ഥലംമാറ്റം: ബാർ കൗൺസിൽ അംഗങ്ങൾ നാലിന് കോടതിയിൽനിന്ന് വിട്ടുനിൽക്കും
text_fieldsbookmark_border
ബംഗളൂരു: കർണാടക ഹൈകോടതിയിലെ മുതിർന്ന ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ജയന്ത് പേട്ടലിെൻറ രാജിക്കിടയാക്കിയ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് കർണാടകയിലെ ബാർ കൗൺസിൽ അംഗങ്ങൾ ബുധനാഴ്ച കോടതിയിൽനിന്ന് വിട്ടുനിൽക്കും. അടിയന്തര യോഗം ചേർന്നാണ് ബാർ കൗൺസിൽ തീരുമാനം. ഹൈകോടതിയിൽ ആവശ്യമായ ജഡ്ജുമാരെ ഉടൻ നിയമിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. താൻ കണ്ടതിൽ ഏറ്റവും ആദരണീയനായ ജഡ്ജ് ആയിരുന്നു ജയന്ത് പേട്ടൽ എന്ന് കർണാടക നിയമമന്ത്രി ടി.ബി. ജയചന്ദ്ര പ്രതികരിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന പ്രമാദമായ ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് സി.ബി.െഎക്ക് കൈമാറാൻ ഉത്തരവിട്ട അലഹബാദ് ൈഹകോടതി ബെഞ്ചിലെ അംഗമായിരുന്നു ജയന്ത് പേട്ടൽ. അലഹബാദ് ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന അദ്ദേഹം ചീഫ് ജസ്റ്റിസ് ആവുന്നത് തടയാൻ കർണാടക ഹൈകോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story