Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിൽഡ്രൺസ്​ പാർക്കി​െൻറ...

ചിൽഡ്രൺസ്​ പാർക്കി​െൻറ മുഖഛായ മാറും; നാലു കോടിയുടെ പദ്ധതിക്ക്​ അനുമതി

text_fields
bookmark_border
കൊച്ചി: ചിൽഡ്രൻസ് പാർക്കി​െൻറ നവീകരണത്തിന് സമഗ്രമായ പദ്ധതിയൊരുങ്ങി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു വേണ്ടി കെൽ തയാറാക്കിയ നാലു കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പി​െൻറ അനുമതിയായി. പദ്ധതി നടപ്പാക്കുന്നതോടെ പാർക്കി​െൻറ മുഖഛായ തന്നെ മാറും. കലക്ടർ ചെയർമാനും, എ.ഡി.സി (ജനറൽ) സെക്രട്ടറിയുമായ ജില്ല ശിശുക്ഷേമസമിതിക്ക് കീഴിലാണ് കുട്ടികളുടെ ആകർഷണ േകന്ദ്രമായ ചിൽഡ്രൻസ് പാർക്ക്. ശോച്യാവസ്ഥയിലായതോടെ ഇവിടേക്കുള്ള കുട്ടികളുടെ വരവും കുറഞ്ഞിട്ടുണ്ട്. പുതിയ പദ്ധതി അനുസരിച്ച് ഇവിടെ പൂളി​െൻറ നവീകരണം ഡി.ടി.പി.സി യുടെ മേൽനോട്ടത്തിലാകും നടക്കുക. മറ്റ് ജോലികൾക്ക് ശിശുക്ഷേമസമിതിയും നേതൃത്വം നൽകും. സുഭാഷ് പാർക്കിനോട് ചേർന്ന ചിൽഡ്രൻസ് പാർക്കിൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഇവിടെ കളിയുപകരണങ്ങളും മറ്റും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. പദ്ധതി നടപ്പാകുന്നതോടെ ഇതിനെല്ലാം പരിഹാരമുണ്ടാകും. എനർജി പാർക്ക് സമ്പൂർണമായി നവീകരിക്കും. ആധുനിക രീതിയിലുള്ള കളി ഉപകരണങ്ങളെല്ലാം പാർക്കിൽ ഇടം പിടിക്കും. പുതിയ ജലധാര സ്ഥാപിക്കും. ടോയ്ലറ്റ് , ഡ്രെയിനേജ് സൗകര്യങ്ങൾ വർധിപ്പിക്കും. കഫറ്റേറിയയും മറ്റുമായി കൂടുതൽ കിയോസ്കുകൾ വരും. പാർക്കിനുള്ളിലെ പാലങ്ങളൊക്കെ തുരുെമ്പടുത്ത് അപകടാവസ്ഥയിലായ നിലയാണ്. ഇവയും ഗ്രില്ലുകളും നവീകരിക്കും. പൂന്തോട്ടവും മോടിയാക്കും. പ്രവേശനകവാടത്തിൽ പുതിയ കമാനം നിർമിക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story