Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTകീഴ്ശാന്തി സുധികുമാറിനെതിരെ വധഭീഷണിയിൽ പ്രതിഷേധം വ്യാപകം
text_fieldsbookmark_border
കായംകുളം: ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അബ്രാഹ്മണ ശാന്തിയായി നിയമിതനായ ചേരാവള്ളി പലാഴിയിൽ സുധികുമാറിനുനേരെ (36) ഉണ്ടായ ഭീഷണിയിൽ വ്യാപക പ്രതിഷേധം. ക്ഷേത്രത്തിൽ ചുമതലയേറ്റാൽ വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണി. ബഹളംകേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും സംഘം കാറിൽ രക്ഷപ്പെട്ടു. ഇത്തരം ഭീഷണികൾ അംഗീകരിക്കാനാവില്ലെന്ന് യു. പ്രതിഭ ഹരി എം.എൽ.എ പറഞ്ഞു. ജാതിവ്യവസ്ഥകൾ തിരികെ കൊണ്ടുവന്ന് സംസ്ഥാനത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമത്തെ ചെറുക്കും. സുധികുമാറിന് ഏതുക്ഷേത്രത്തിലും ജോലി ചെയ്യാനുള്ള അവകാശമുണ്ട്. കുറ്റക്കാരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തി സുധികുമാറിനെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ശാന്തി നിയമനത്തിൽനിന്ന് പിന്മാറ്റാമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് വേലഞ്ചിറ സുകുമാരൻ പറഞ്ഞു. സുധികുമാറിനെ ഭീഷണിപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് െഎ.എൻ.ടി.യു.സി നോർത്ത് മണ്ഡലം പ്രസിഡൻറ് പി. സനൂജ് ആവശ്യപ്പെട്ടു. വധഭീഷണി മുഴക്കിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് ചെട്ടികുളങ്ങര മേഖല കൺവീനർമാരായ രാജേഷ് കടവൂർ, വിനോദ് പേള, ബി.ഡി.വൈ.എസ് ജില്ല സെക്രട്ടറി സുപ്രഭൻ എന്നിവർ ആവശ്യപ്പെട്ടു. കേന്ദ്രഭരണം കുത്തകകൾക്ക് -മന്ത്രി ഇ. ചന്ദ്രശേഖരൻ കായംകുളം: കുത്തക മുതലാളിമാർക്കും വൻകിട മാഫിയകൾക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ ഭരിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മധ്യതിരുവിതാംകൂർ ഒാേട്ടാ ആൻഡ് മോേട്ടാർ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ രക്ഷാധികാരി എ.എ. റഹീം അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ചികിത്സ സഹായ വിതരണവും അസി. സെക്രട്ടറി എൻ. സുകുമാരപിള്ള ഒാണക്കോടി വിതരണവും നിർവഹിച്ചു. നിസാം പറമ്പിൽ, അഡ്വ. എ. ഷാജഹാൻ, അഡ്വ. സി.എ. അരുൺകുമാർ, ആർ. ഗിരിജ, എ. ഷിജി, ഉണ്ണി ജെ. വാര്യത്ത്, പി. സുധീര, മിനി സലീം, അർച്ചന ശ്രീധരൻ, കെ. മുഹമ്മദ് കുഞ്ഞ്, ടി. ഫ്രാൻസിസ്, റാഫിരാജ്, എസ്.എ. ലത്തീഫ്, വി. പ്രസാദ്, നാദിർഷ, അനസ്, കെ.എസ്. ബിലാൽ, നവാസ് നെടുന്തറയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story