Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTകേന്ദ്ര മന്ത്രി സ്കിൽ െഡവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു
text_fieldsbookmark_border
പള്ളിക്കര: കേന്ദ്ര പെേട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഭാരത് പെേട്രാളിയത്തിെൻറയും മറ്റു പൊതുമേഖല എണ്ണക്കമ്പനികളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന അങ്കമാലിയിലെ സ്കിൽ െഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. സ്കിൽ െഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം ബാച്ചിലെ വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയ മന്ത്രി ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രസാദ് കെ പണിക്കർ, സ്കിൽ െഡവലപ്മെൻറ് സൊസൈറ്റി സി.ഇ.ഒ.യും ബി.പി.സി.എൽ ചീഫ് ജനറൽ മാനേജറുമായ എസ് സോമശേഖർ, കൊച്ചി റിഫൈനറി എച്ച്.ആർ. ചീഫ് ജനറൽ മാനേജറും സ്കിൽ െഡവലപ്മെൻറ് സൊസൈറ്റി സെക്രട്ടറിയുമായ എം.വി. പ്രഭാകരൻ, കേരള സർക്കാർ സ്ഥാപനമായ -അഡ്വാൻസ്ഡ് െട്രയിനിങ്ങ് ഇൻസ്്റ്റിറ്റ്യൂട്ട് ഡയറക്ടർ മധു നായർ, ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story