Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൺറൈസ്​...

സൺറൈസ്​ ഹോസ്​പിറ്റലി​െൻറ സേവനം ഇനി മാലദ്വീപിലും

text_fields
bookmark_border
കാക്കനാട്: താക്കോൽദ്വാര ശസ്ത്രക്രിയ കേന്ദ്രമായ സൺറൈസ് ആശുപത്രിയിലെ സ്പെഷാലിറ്റി മെഡിക്കൽ ശുശ്രൂഷകൾ മാലദ്വീപിലെ ആദ്യ ആശുപത്രി സംരംഭമായ എ.എം.ഡി.സി മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ധാരണപത്രം ഒപ്പുവെച്ചു. ഗൈനക്കോളജി, ഇ.എൻ.ടി, ഗ്യാസ്ട്രോ എൻററോളജി, എൻഡോക്രൈനോളജി, ഷോൾഡർ ആൻഡ് അപ്പർലിംപ്, പൾമനോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം എ.എം.ഡി.സിയിലും ലഭ്യമാകും. മാലദ്വീപ് എ.എം.ഡി.സി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സി.ഇ.ഒ കിഷോർ അശോകനും സൺറൈസ് ഹോസ്പിറ്റൽ ഇൻറർനാഷനൽ മാർക്കറ്റിങ് ഡയറക്ടർ അനൂപ് അച്യുതനും ധാരണപത്രം കൈമാറി. യു.എ.ഇ, ബംഗ്ലാദേശ്, ഇത്യോപ്യ, കോംഗോ, കെനിയ, ശ്രീലങ്ക, റുവാണ്ട എന്നീ രാജ്യങ്ങളിലും സൺറൈസി​െൻറ സേവനം ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story