Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTആദ്യ സ്മാർട്ട് ഇൻവെർട്ടർ വി^ഗാർഡ് പുറത്തിറക്കി
text_fieldsbookmark_border
ആദ്യ സ്മാർട്ട് ഇൻവെർട്ടർ വി-ഗാർഡ് പുറത്തിറക്കി കൊച്ചി: സ്മാർട്ട് വാട്ടർ ഹീറ്ററിെൻറ വിജയത്തിനുശേഷം വി-ഗാർഡ് ഇൻഡസ്ട്രീസ് രാജ്യത്തെ ആദ്യ സ്മാർട്ട് ഡി.യു.പി.എസ് (ഇൻവെർട്ടർ) പുറത്തിറക്കി. വിവിധ പ്രവർത്തനങ്ങൾ മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാൻ സൗകര്യമൊരുക്കുന്ന ഒമ്പത് പ്രത്യേകതകളുമായാണ് സ്മാർട്ട് ഡി.യു.പി.എസ് എത്തുന്നത്. പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് അനായാസം ഉപയോഗിക്കാം. ഇസ്തിരി, കോഫി മേക്കർ, ഗ്രൈൻഡർ, ടോസ്റ്റർ, റൊട്ടി മേക്കർ, ഹെയർ ഡ്രൈയർ എന്നിങ്ങനെ ഹൈ ഇൻറൻസിറ്റി ഉപകരണങ്ങൾ കുറഞ്ഞ ശേഷിയുള്ള ഇൻവെർട്ടർ മോഡലുകളിൽ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിപ്പിക്കാം. എസി, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ എന്നിവ ഉയർന്ന ശേഷിയുള്ള മോഡലുകളിൽ പ്രവർത്തിപ്പിക്കാം. ഉപകരണത്തിനനുസരിച്ച് ഇൻവെർട്ടറിെൻറ പ്രകടനം ക്രമീകരിക്കാം. ഒാഫ്/ഒാൺ, ബാറ്ററി ഉപയോഗം, ബാക്ക്അപ്പ് അറിയൽ, സൂപ്പർ ചാർജ് മോഡ്, ബസർ നിർത്തൽ എന്നിങ്ങനെ എല്ലാം ആപ് വഴി നടത്താം. ഉപഭോക്താവ് സ്ഥലത്തില്ലാത്ത ദിവസങ്ങളിൽ കറൻറ് ലഭിക്കാനുള്ള ഹോളിഡേ മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വർഷം പിന്നിടുന്ന കമ്പനി സ്മാർട്ട് ഉപകരണശ്രേണി വിപുലമാക്കാൻ ലക്ഷ്യമിടുന്നതായി വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ബ്ലൂടൂത്ത് അധിഷ്ഠിതമാണ് സ്മാർട്ട് ഇൻവെർട്ടറെന്ന് ചീഫ് ഒാപറേറ്റിങ് ഒാഫിസർ വി. രാമചന്ദ്രൻ പറഞ്ഞു. എല്ലാ അംഗീകൃത വി-ഗാർഡ് ചാനൽ പാർട്ണർമാർ വഴിയും സ്മാർട്ട് ഇൻവെർട്ടർ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story