Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ ഉദ്യോഗസ്ഥരില്‍...

റവന്യൂ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും തോമസ് ​ചാണ്ടിയുടെ പണം പറ്റുന്നവർ ^ടി.എന്‍. പ്രതാപൻ

text_fields
bookmark_border
റവന്യൂ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും തോമസ് ചാണ്ടിയുടെ പണം പറ്റുന്നവർ -ടി.എന്‍. പ്രതാപൻ ആലപ്പുഴ: കുട്ടനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും തോമസ് ചാണ്ടിയുടെ പണം പറ്റുന്നവരാണെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യ ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍. കോണ്‍ഗ്രസ് സൗത് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ താലൂക്ക് ഒാഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കണം. പത്തുവര്‍ഷമായി നടക്കുന്ന അഴിമതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് വി.കെ. സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ മാര്‍ച്ച് താലൂക്ക് ഒാഫിസിന് സമീപം പൊലീസ് തടഞ്ഞു. ജോണ്‍സണ്‍ എബ്രഹാം, എം.എന്‍. ചന്ദ്രപ്രകാശ്, ജി. മുകുന്ദന്‍പിള്ള, അലക്‌സ് മാത്യു, ടിജിന്‍ ജോസഫ്, കെ. ഗോപകുമാർ, പ്രമോദ് ചന്ദ്രന്‍, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു. ടി.എൻ. പ്രതാപനെ തടഞ്ഞത് പ്രതിഷേധാർഹം -എം.പി ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിൽ പ്രതിഷേധ സമരം നടത്താനെത്തിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ചെയർമാൻ ടി.എൻ. പ്രതാപനെയും ഡി.സി.സി പ്രസിഡൻറ് എം. ലിജു അടക്കമുള്ള കോൺഗ്രസ്-മത്സ്യത്തൊഴിലാളി നേതാക്കളെയും അകാരണമായി തടഞ്ഞുവെച്ച പൊലീസ് നടപടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിൽ സമരം നടത്താനാണ് നേതാക്കൾ എത്തിയത്. മൂന്ന് മണിക്കൂറോളം അവരെ അകാരണമായി തടഞ്ഞുവെച്ച പൊലീസ് ആരുടെ ഉത്തരവനുസരിച്ചാണ് അതെന്ന് വ്യക്തമാക്കണം. മന്ത്രിയെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story