Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTവൺ മില്യൻ ഗോൾ; ആവേശോജ്വലം ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
ആലപ്പുഴ: ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പിെൻറ പ്രചാരണാർഥം നടന്ന വൺ മില്യൻ ഗോൾ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ആലപ്പുഴ എസ്.ഡി.വി സ്കൂൾ മൈതാനത്ത് മന്ത്രി ജി. സുധാകരൻ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കലക്ടർ ടി.വി. അനുപമ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ചലച്ചിത്ര സംവിധായകൻ ഫാസിൽ, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, അർജുന അവാർഡ് ജേതാവ് പി.ജെ. ജോസഫ്, യുവജനക്ഷേമ ബോർഡ് അംഗം മനു സി. പുളിക്കൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. നിമ്മി അലക്സാണ്ടർ, ജില്ല യൂത്ത് കോഓഡിനേറ്റർ അനസ് അലി, നഗരസഭ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളാലും കായികേപ്രമികളാലും തിങ്ങിനിറഞ്ഞ വേദി ഹർഷാരവത്തോടെയാണ് വിശിഷ്ടവ്യക്തികളുടെ ഗോളുകളെ വരവേറ്റത്. പ്രായം മറന്ന് കൊച്ചുകുട്ടികൾ മുതൽ ഗോളടി ആവേശത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story