Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTകയര്‍മേഖലയിൽ നവീകരണത്തിന് സമഗ്ര യന്ത്രവത്കരണ പദ്ധതി
text_fieldsbookmark_border
ആലപ്പുഴ: സമഗ്ര യന്ത്രവത്കരണത്തിലൂടെ കയര്‍ മേഖലയുടെ നവീകരണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കുന്നു. ആധുനിക യന്ത്രവത്കൃത ഫാക്ടറികളാക്കി കയര്‍ സഹകരണസംഘങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി കയര്‍ വ്യവസായരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമേകാനും പുതിയ തലമുറയെ കയര്‍ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. കയര്‍മേഖലയിലെ ആധുനീകരണവും യന്ത്രവത്കരണവും സംബന്ധിച്ച് 'കയര്‍ കേരള 2017'ല്‍ രൂപം നല്‍കും. തൊണ്ടുതല്ലി ചകിരിനാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍ കയര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണം വരെ പൂര്‍ണമായും യന്ത്രവത്കരിക്കുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ സാമഗ്രികളില്‍ ഏറെയും സംസ്ഥാന കയര്‍ യന്ത്ര നിര്‍മാണ കമ്പനിയാണ് വികസിപ്പിച്ച് നിര്‍മിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള ടഫ്റ്റഡ് മാറ്റുകളുടെയും മറ്റും നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. പരമ്പരാഗത റാട്ടുകളില്‍നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് തൊഴിലാളികളെ മാറ്റുന്നതാണ് നവീകരണത്തില്‍ പ്രധാനം. കയര്‍ കേരളയോടനുബന്ധിച്ച് പുതുതായി 8000 കയര്‍ തൊഴിലാളികള്‍ക്കെങ്കിലും സഹകരണസംഘങ്ങൾ വഴി ഇലക്ട്രോണിക് റാട്ടുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ കയര്‍ തൊഴിലാളികളെയും ഇലക്ട്രോണിക് റാട്ടിലേക്ക് മാറ്റും. ഇതിലൂടെ കയര്‍പിരിക്കുന്നവരുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കും. കയര്‍മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായ ചകിരിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചെറുകിട മേഖലക്ക് ഉപയുക്തമാകുന്ന ഡീഫൈബറിങ് മെഷീനുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം. കേരളത്തിലുടനീളം ഉല്‍പാദിപ്പിക്കപ്പെടുന്ന തൊണ്ടുകള്‍ ശേഖരിച്ച് ഡീഫൈബറിങ് മെഷീനുകള്‍ ഉപയോഗിച്ച് ചകിരിയാക്കിയാല്‍ പ്രതിസന്ധിക്ക് കുറേയേറെ പരിഹാരമാകും. കരിക്കിെൻറ തൊണ്ടുതല്ലി നാരും പിത്തും വേര്‍തിരിക്കുന്നതിനുള്ള യന്ത്രവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവ വ്യാപകമാക്കിയാല്‍ കരിക്കിന്‍ തൊണ്ടുകളുടെ മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ ചകിരിനാരുകള്‍ കയര്‍വ്യവസായ മേഖലയില്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭിന്നശേഷി ജീവനക്കാർക്ക് പലിശരഹിത വായ്പ അനുവദിക്കണം -ഡി.എ.ഇ.എ ആലപ്പുഴ: സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി ജീവനക്കാർക്ക് വീട് വെക്കാൻ വികലാംഗക്ഷേമ കോർപറേഷൻ മുഖേന പലിശരഹിത വായ്പ അനുവദിക്കണമെന്ന് ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ജില്ല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ബി. സാധുജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി.കെ. ബിജു ജില്ലതല അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മൻസൂർ അഹമ്മദ്, എസ്.വി. അശോകൻ, പി.ബി. രാമചന്ദ്രൻ, എസ്. സജി, പ്രസന്നകുമാരി, എൻ.വി. വിജയകുമാർ ഹരിപ്പാട്, റോയ് ദേവസ്യ, ഡി. സന്തോഷ്കുമാർ, പി. സുശീലൻ, പി.എസ്. സജീർ, പ്രകാശ്കുമാർ, ബാബു വയലാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story