Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളമുണ്ട മാവോവാദി...

വെള്ളമുണ്ട മാവോവാദി കേസ്​: വനിത നേതാവിനെ എൻ.​െഎ.എ ചോദ്യം ചെയ്​തു

text_fields
bookmark_border
കൊച്ചി: വയനാട് വെള്ളമുണ്ടയിൽ പൊലീസുകാര​െൻറ ബൈക്ക് കത്തിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മാവോവാദി വനിത നേതാവിനെ എൻ.െഎ.എ ചോദ്യം ചെയ്തു. കേസിൽ അടുത്തിടെ പ്രതിചേർത്ത കന്യ, സുവർണ എന്നീ പേരുകളിൽ അറിയപ്പെടുന്ന കന്യാകുമാരിയെയാണ് (32) എൻ.െഎ.എ സംഘം ചോദ്യം ചെയ്തത്. എറണാകുളം പ്രത്യേക കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ. വെള്ളമുണ്ടയിലെ ആക്രമണത്തിൽ കന്യാകുമാരി പെങ്കടുത്തെന്ന വിവരത്തെത്തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണം പൂർത്തിയായതിനെത്തുടർന്ന് കന്യാകുമാരിയെ സംഘം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ പ്രതിയെ അവിടെനിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ജൂണിൽ ഭർത്താവ് ശിവുവിനും മറ്റൊരു മാവോവാദി വനിത നേതാവ് സുമതി എന്ന ചിന്നമ്മക്കുമൊപ്പം കർണാടകയിലാണ് കന്യാകുമാരി കീഴടങ്ങിയത്. കർണാടകയിലും കേരളത്തിലുമായി 30ലേറെ കേസുകൾ കന്യാകുമാരിക്കെതിരെയുണ്ട്. വെള്ളമുണ്ട കേസിലെ ആറാം പ്രതിയായ തിക്കൊടി സ്വദേശി എ.വി. രാജേഷിനെ എൻ.െഎ.എ അടുത്തിടെ മാപ്പുസാക്ഷിയാക്കിയിരുന്നു. കേസ് അന്വേഷണം പൂർത്തിയായെന്നും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും എൻ.െഎ.എ അധികൃതർ വ്യക്തമാക്കി. 2014 ഏപ്രിൽ 24ന് രാത്രി 10ന് മൂന്ന് സ്ത്രീകൾ അടക്കമുള്ള മാവോവാദി സംഘം പൊലീസുകാരനായ പ്രമോദി​െൻറ വെള്ളമുണ്ടയിലെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story