Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈവ-വോസി പരീക്ഷ

വൈവ-വോസി പരീക്ഷ

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2017 ജൂലൈയില്‍ നടത്തിയ എം.എ അറബിക് ഫൈനല്‍ സപ്ലിമ​െൻററി പരീക്ഷയുടെ വൈവവോസി 2017 സെപ്റ്റംബര്‍ 28ന് കാര്യവട്ടം അറബിക് ഡിപ്പാര്‍ട്ട്‌മ​െൻറില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ഒന്നാം വര്‍ഷ പി.ജി പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരം കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും (ഗവ./എയ്ഡഡ്/സ്വാശ്രയ/ഐ.എച്ച്.ആര്‍.ഡി) യു.ഐ.ടികളിലും ബിരുദാനന്തരബിരുദ (പി.ജി) പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള (http://admissions.keralauniversity.ac.in) വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം (തിരുത്തല്‍) വരുത്താന്‍ അവസരം നല്‍കുന്നു. സെപ്റ്റംബര്‍ 28ന് വൈകീട്ട് അഞ്ചുമുതൽ ഒക്‌ടോബര്‍ മൂന്നിന് വൈകീട്ട ് അഞ്ചുവരെ സ്വന്തം ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം വരുത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ നിലവില്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ ഒഴികെ മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം. നിലവില്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകളില്‍ മാറ്റം വരുത്തുവാന്‍ അനുവാദമില്ല. ഇത്തരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം പരിഗണിച്ച് ഒക്‌ടോബര്‍ നാലിന് ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രസിദ്ധപ്പെടുത്തും. നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് തിരുത്തലിന് അവസരം ഇല്ല. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികള്‍ തങ്ങള്‍ക്ക് ലഭിച്ച കോളജ്, കോഴ്‌സ് എന്നിവയില്‍ തൃപ്തരാണെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. അല്ലാത്തപക്ഷം തുടര്‍ന്നുള്ള അലോട്ട്‌മ​െൻറില്‍ ഹയര്‍ ഓപ്ഷനില്‍ ലഭിച്ച കോളജും കോഴ്‌സും നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. മാറ്റങ്ങള്‍ (തിരുത്തലുകള്‍) വരുത്തിക്കഴിഞ്ഞവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പുതിയ പ്രിൻറൗട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. എല്‍എല്‍.എം മേഴ്‌സി ചാന്‍സ് പരീക്ഷ 2004--2006, 2009-2011, 2010--2012, 2011--2013 ബാച്ചുകളില്‍ എല്‍എല്‍.എം പരീക്ഷ എഴുതിയവര്‍ക്ക് തോറ്റ വിഷയങ്ങള്‍ എഴുതാന്‍ മേഴ്‌സി ചാന്‍സ് അനുവദിച്ചു. ഇനിവരുന്ന എല്‍എല്‍.എം പരീക്ഷകളോടൊപ്പം അതത് സെമസ്റ്ററില്‍ ഒരു മേഴ്‌സി ചാന്‍സ് മാത്രം ലഭിക്കും. പ്രോജക്ട് വൈവ പരീക്ഷ ആറാം സെമസ്റ്റര്‍ ബി.എ, സി.ബി.സി.എസ്.എസ് (2013-ന് മുമ്പുള്ള) വിദ്യാർഥികളുടെ പ്രോജക്ട് വൈവ പരീക്ഷകള്‍ ഒക്ടോബർ മൂന്നിന് രാവിലെ 11ന് നടത്തും. ഹിസ്റ്ററി വിദ്യാർഥികളുടേത് എസ്.ഡി കോളജ് ആലപ്പുഴയിലും ഹിന്ദി വിദ്യാർഥികളുടേത് തിരുവനന്തപുരം ഗവ. വനിത കോളജിലും ഇക്കണോമിക്‌സ് വിദ്യാർഥികളുടേത് കേരള സര്‍വകലാശാല പാളയം സെനറ്റ് ഹാള്‍ കാമ്പസ് ഓഫിസിലുമാണ്. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: പുതിയ കോളജ്, കോഴ്‌സുകള്‍ പുതുതായി അഫിലിയേഷന്‍ നല്‍കിയ സ്വാശ്രയ കോളജായ സരസ്വതി കോളജ് ഓഫ് ആർട്സ് ആൻഡ് സയന്‍സ് വിളപ്പില്‍, തിരുവനന്തപുരം ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (30 സീറ്റ്), ബി.കോം ഇലക്ടീവ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (30 സീറ്റ്), ബി.എസ്സി ജിയോളജി (25 സീറ്റ്) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ഒക്‌ടോബര്‍ മൂന്നിനകം കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷ അയക്കേണ്ടതില്ല. ബി.എഡ് പരീക്ഷ ഒക്‌ടോബര്‍ 30-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് (െറഗുലര്‍/സപ്ലിമ​െൻററി 2015 സ്‌കീം) പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ 12, 125 രൂപ പിഴയോടെ ഒക്‌ടോബര്‍ 16) വരെ ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story