Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTവൈദ്യുതി പ്രസരണ^ -വിതരണ ശൃംഖല: നവീകരണം പൂർത്തിയായി ^എം.പി
text_fieldsbookmark_border
വൈദ്യുതി പ്രസരണ- -വിതരണ ശൃംഖല: നവീകരണം പൂർത്തിയായി -എം.പി ആലപ്പുഴ: നഗരത്തിലെ വൈദ്യുതി വിതരണ- -പ്രസരണ മേഖലയിൽ നടന്നുവന്ന സമഗ്ര നവീകരണ പദ്ധതി പൂർത്തിയായി. നഗരത്തിലെ വൈദ്യുതി തടസ്സം കുറക്കുന്നത് ഉൾപ്പെടെ ലൈൻ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങളും മറ്റും കുറക്കാൻ ഉതകുന്ന സമഗ്ര പരിഷ്കരണമാണ് 45 കോടി ചെലവിൽ പൂർത്തിയായതെന്ന് ആർ.-എ.പി.ഡി.ആർ പി പദ്ധതിയുടെ ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ അവലോകന യോഗശേഷം കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. രണ്ടാം യു.പി.എ സർക്കാറിെൻറ കാലത്ത് നഗരത്തിലെ ഊർജ പദ്ധതികളുടെ നവീകരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിൽ പോലുമില്ലാത്ത വൈദ്യുതി വിതരണ സംവിധാനങ്ങളാണ് ആലപ്പുഴയിൽ പദ്ധതി വഴി നടപ്പാക്കിയത്. വൈദ്യുതി വിതരണ-പ്രസരണ മേഖലകളിലെ ഊർജനഷ്ടം കുറക്കാനും വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കാനും പുതിയ സംവിധാനത്തിന് കഴിയും. ലൈനുകൾ കൂട്ടിമുട്ടിയുണ്ടാകുന്ന തീപിടിത്തവും ഒഴിവാക്കാനാകും. പദ്ധതി പൂർത്തിയായപ്പോൾ ചെലവ് 45 കോടിയായി ഉയർന്നതായി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. വൺ മില്യൻ ഗോൾ മണ്ണഞ്ചേരി: ഫിഫ വേൾഡ് കപ്പ് വൺ മില്യൻ ഗോളിെൻറ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ഗോൾ അടിക്കൽ സംഘടിപ്പിച്ചു. മണ്ണഞ്ചേരിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽ കുമാറും കലവൂരിൽ കായികാചാര്യൻ കലവൂർ എൻ. ഗോപിനാഥും ഉദ്ഘാടനം ചെയ്തു. അരൂർ: മേഖലയിൽ 25ലധികം കേന്ദ്രങ്ങളിലാണ് ഫുട്ബാളിെൻറ ആവേശം തീർത്തത്. അരൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രണ്ടായിരം ഗോളുകൾ അടിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബി.രത്നമ്മ ഉദ്ഘാടനം ചെയ്തു. എഴുപുന്ന പഞ്ചായത്തിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലുള്ള ഗ്രൗണ്ടിലും എഴുപുന്ന സെൻറ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു ഗോളടി. പഞ്ചായത്ത് പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരി, വൈസ് പ്രസിഡൻറ് എം.കെ. ജോണപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി പഞ്ചായത്തിൽ പ്രസിഡൻറ് ആബിദ അസീസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story