Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെണ്ണമ്മക്ക്​ പിങ്ക്​...

പെണ്ണമ്മക്ക്​ പിങ്ക്​ പൊലീസ്​ തുണയായി

text_fields
bookmark_border
ഹരിപ്പാട്:- പള്ളിപ്പാട് നടുവട്ടം പറയകാട്ടിൽ കിഴക്കതിൽ പെണ്ണമ്മക്ക് (62) പിങ്ക് പൊലീസ് തുണയായി. ഒരുവശം തളർന്ന് ഇടതുകൈക്കും ഇടതുകാലിനും സ്വാധീനമില്ലാത്ത അവസ്ഥയിലുള്ള നാല് മക്കളുടെ അമ്മയായ പെണ്ണമ്മ ദിവസങ്ങളായി പട്ടിണിയിലാണ്. വിശന്ന് അവശയായ പെണ്ണമ്മ ഭക്ഷണത്തിന് ഇഴഞ്ഞ് റോഡിലെത്തിയത് കണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് പള്ളിപ്പാട് പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബ്രഹാം സുനിൽ സ്ഥലത്തെത്തി പിങ്ക് പൊലീസിനെ വിവരം ധരിപ്പിച്ചു. പിങ്ക് ഓഫിസർ ലതയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അംഗൻവാടി വർക്കർ സന്ധ്യ എസ്. നായർ, ലളിത വിശ്വൻ എന്നിവരുടെ സഹായത്തോടെ, മാസങ്ങളോളമായി കുളിക്കാതെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളോടെ കിടന്ന പെണ്ണമ്മയെ കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ പൊലീസ് ഓഫിസർ ശാലിനി എസ്. നായർ, സൗമ്യ സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ലത ദാമോദരൻ, ഹെൽത്ത് വിസിറ്റർ മഞ്ജുഷ, പാലിയേറ്റിവ് കെയർ നഴ്സ് സിന്ധു എന്നിവരും സഹായത്തിനുണ്ടായിരുന്നു. മാവേലിക്കര ബിഷപ് മൂര്‍ കോളജ് എ.ബി.വി.പി-എസ്.എഫ്‌.ഐ സംഘര്‍ഷം: രണ്ടുപേര്‍ റിമാൻഡില്‍ മാവേലിക്കര: ബിഷപ് മൂര്‍ കോളജിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ക്കിടെ എ.ബി.വി.പി-എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി ആറുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേരെ റിമാൻഡ് ചെയ്തു. ആർ.എസ്.എസ് പ്രവര്‍ത്തകരായ രാജേഷ് (26), വിഷ്ണു (24) എന്നിവരെയാണ് പൊലീസ് മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഴിഞ്ഞ 25ന് രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. ഇതേതുടർന്ന് ബിഷപ് മൂര്‍ കോളജില്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാെണന്ന് പൊലീസ് അറിയിച്ചു. കീഴ്ശാന്തിക്ക് സ്വീകരണം നൽകി മാവേലിക്കര: ദേവസ്വം ബോര്‍ഡി​െൻറ നിയമന ഉത്തരവനുസരിച്ച് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന അബ്രാഹ്മണ ശാന്തി സുധികുമാറിനെ വിവിധ ഹിന്ദു സംഘടന നേതാക്കള്‍ സ്വീകരിച്ചു. ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ നേതാക്കളാണ് സ്വീകരണം നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story