Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTസുധികുമാർ ചുമതലയേറ്റു
text_fieldsbookmark_border
കായംകുളം: എതിർപ്പുകൾക്കിടെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അബ്രാഹ്മണ കീഴ്ശാന്തിയായ . ബുധനാഴ്ച വൈകീട്ടാണ് ഉത്തരവുമായി ക്ഷേത്രത്തിലെത്തി രജിസ്റ്ററിൽ ഒപ്പുെവച്ചത്. പുതിയിടം ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന സുധികുമാർ വൈകീട്ട് അേഞ്ചാടെയാണ് ചെട്ടികുളങ്ങരയിലേക്കുള്ള നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. വ്യാഴാഴ്ച പുലർച്ച മുതലുള്ള പൂജ, വഴിപാടുകൾക്ക് നേതൃത്വം നൽകുമെന്ന് സുധികുമാർ പറഞ്ഞു. എസ്.എൻ.ഡി.പി മാവേലിക്കര യൂനിയൻ സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡൻറ് ഷാജി എം. പണിക്കർ, കൗൺസിലർമാരായ ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വലിയൊരുസംഘവും സ്ഥലത്ത് എത്തിയിരുന്നു. നിയമനത്തെ എതിർത്ത സംഘ്പരിവാർ അനുകൂലികളായ ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story